ഇന്ന് മുതല്‍ മൂന്ന് ദിവസം മഴ
text_fieldsമനാമ: വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസം മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുന്ന മഴയോടൊപ്പം തണുപ്പും അധികമാവുമെന്നാണ് സൂചന. ചെറുതായി തുടങ്ങുന്ന കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ ഏറ്റവും കൂടിയ താപനില 22.3 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 16.2 ഡിഗ്രി സെല്‍ഷ്യസുമാണ്. ഡിസംബറില്‍ ആകെ ലഭിച്ച മഴ 10.9 മില്ലീമീറ്ററാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 2006 ഡിസംബറിലാണ്- 119.6 മില്ലീമീറ്റര്‍. ജനുവരിയില്‍ കൂടിയ താപനില 20 ഡിഗ്രിയും കുറഞ്ഞ താപനില 14.1 ഡിഗ്രിയുമാകുമെന്നും കണക്കാക്കുന്നു. 14.5 മില്ലീമീറ്റര്‍ മഴയാണ് ഈ മാസം പ്രതീക്ഷിക്കുന്നത്. ഏറ്റവുമധികം മഴ ലഭിച്ച 1959 ജനുവരിയില്‍ 135.9 മില്ലീമീറ്ററായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.