സിംസ് ‘വര്‍ക് ഓഫ് മേഴ്സി’ അവാര്‍ഡ് പി.യു.തോമസിന്
text_fieldsമനാമ: ബഹ്റൈന്‍ സീറോ മലബാര്‍ സൊസൈറ്റി(സിംസ്)യുടെ ഈ വര്‍ഷത്തെ ‘വര്‍ക് ഓഫ് മേഴ്സി’ അവാര്‍ഡിന് കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘നവജീവന്‍ ട്രസ്റ്റ്’ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ പി.യു.തോമസിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് അവാര്‍ഡ് നല്‍കി വരുന്നത്. 50001രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഈ മാസം 25ന് വൈകീട്ട് ‘സിംസ്’ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
അശരണരായ മാനസിക രോഗികളുടെ പുനരധിവാസത്തിനുവേണ്ടി ഒരു സാധാരണ മനുഷ്യന്‍ നടത്തുന്ന അസാധാരണങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈന്‍ പ്രവാസി സമൂഹം നല്‍കുന്ന അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ‘സിംസ്’ പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു. 1991ല്‍ ആരംഭിച്ച ‘നവജീവന്‍’ ട്രസ്റ്റിന്‍െറപ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിന് മനോരോഗികള്‍ക്ക് ചികിത്സയൊരുക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും പി.യു.തോമസിനു കഴിഞ്ഞിട്ടുണ്ട്. കൂടാതെ, കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആതുരാലയങ്ങളിലെ പാവപ്പെട്ട രോഗികള്‍ക്കും മറ്റും നല്‍കുന്ന സൗജന്യ ഭക്ഷണ വിതരണത്തിലൂടെ ദിവസം പ്രതി 5,000ത്തിലധികം ആളുകളാണ് തോമസിന്‍െറ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിക്കുന്നത്. സൗജന്യ ആംബുലന്‍സ് സേവനം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി പുരസ്കാരങ്ങള്‍ പി.യു.തോമസിനെ തേടിയത്തെിയിട്ടുണ്ട്. ഈ വര്‍ഷത്തെ ‘വര്‍ക് ഓഫ് മേഴ്സി’ അവാര്‍ഡിനൊപ്പം ‘സിംസി’ന്‍െറ നവീകരിച്ച ‘ക്രിസ്റ്റല്‍ ജൂബിലി ഗുഡ്വിന്‍ ഹാളി’ന്‍െറ സമര്‍പ്പണവും നടക്കും. ‘സിംസ്’ മാഗസിനും ചടങ്ങില്‍പ്രകാശനം ചെയ്യും. സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.ബഹ്റൈന്‍ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.മുസ്തഫ അസ്സയിദ് മുഖ്യാതിഥിയായിരിക്കും.
റവ.ഡോ.ഡേവിസ് ചിറമേല്‍, മുരുകന്‍ എസ്. തെരുവോരം, ലഫ്.ജനറല്‍ (റിട്ട.) ശൈഖ് ദുഐജ് ഖലീഫ ബിന്‍ ദുഐജ് ആല്‍ ഖലീഫ എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ അവാര്‍ഡ് നേടിയത്. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ബിജു ജോസഫ്, വൈസ് പ്രസിഡന്‍റ് ബെന്നി വര്‍ഗീസ്, പ്രോഗ്രാം കോഓഡിനേറ്റര്‍ പി.ടി. ജോസഫ്, കോര്‍ഗ്രൂപ്പ് ചെയര്‍മാന്‍ ജോസഫ് കെ.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.