നിയമം പാലിക്കാത്ത റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ നടപടിയെന്ന് അധികൃതര്‍
text_fieldsമനാമ: റിക്രൂട്ടിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 50ലധികം സ്ഥാപനങ്ങള്‍ പല തരത്തിലുള്ള നിയമലംഘനങ്ങള്‍ നടത്തുന്നതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു. 2014 സെപ്റ്റംബറില്‍ രൂപം നല്‍കിയ പുതിയ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ച് പ്രവര്‍ത്തിക്കുന്ന 149 റിക്രൂട്ടിങ് ഏജന്‍സികളാണ് രാജ്യത്തുള്ളതെന്ന് എല്‍.എം.ആര്‍.എയിലെ ലൈസന്‍സിങ് ആന്‍റ് പ്ളാനിങ് ഡയറക്ടര്‍ ഹസന്‍ അല്‍റഹ്മ അറിയിച്ചു. മൊത്തം 249 റിക്രൂട്ടിങ് ഏജന്‍സികളാണുള്ളതെങ്കിലും പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചവര്‍149 എണ്ണം മാത്രമാണ്. 34 ഏജന്‍സികളുടെ ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്.
57 ഏജന്‍സികള്‍ നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശത്തിന് അനുകൂലമായി ഇതേവരെ പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഈ ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
രണ്ട് വര്‍ഷം വരെ സമയം അനുവദിച്ചിട്ടും അലംഭാവം തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അല്‍റഹ്മ വ്യക്തമാക്കി. അംഗീകാരമുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് ഓണ്‍ലൈനില്‍ ലഭ്യമാണ്.
4,000ത്തോളം സ്വദേശി കുടുംബങ്ങളുടെ അഭിപ്രായം തേടിയതിന് ശേഷമാണ് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്കെതിരെയുള്ള പരാതികളില്‍ കാലതാമസമില്ലാതെ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.