കെ.എം.സി.സി മലപ്പുറം ജില്ല ജനറല്‍ ബോഡി: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന്
text_fieldsമനാമ: കെ.എം.സി.സി മലപ്പുറം ജില്ലാ ജനറല്‍ ബോഡിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ‘ഗള്‍ഫ് മാധ്യമ’ത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജനാധിപത്യപരമായി നടന്ന നടപടിക്രമങ്ങളെ വിഭാഗീയതയെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കത്തെ ജില്ലാ കമ്മിറ്റി തള്ളി.
കെ.എം.സി.സിയുടെ എല്ലാ ഘടകങ്ങളും ജനാധിപത്യരീതിയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. സംഘടനാ നേതൃത്വത്തിലേക്കു വരികയും വിവിധ സാമൂഹിക സേവന രംഗത്തു നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന വ്യക്തികളുടെ പേരുകള്‍ ഇത്തരം വാര്‍ത്തകളിലേക്കു വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്.
കഴിഞ്ഞ കമ്മിറ്റിക്ക് നേതൃത്വം നല്‍കിയ മൊയ്തീന്‍കുട്ടി കൊണ്ടോട്ടി സ്വമേധയാ ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ഈ പ്രക്രിയെ വിഭാഗീയതയാക്കാനുള്ള നീക്കം കെ.എം.സി.സി പ്രവര്‍ത്തകരും അനുഭാവികളും തള്ളണമെന്ന് ജില്ലാ പ്രസിഡന്‍റ് സലാംമമ്പാട്ടുമൂല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.