പുതിയ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
text_fieldsമനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ മുഖഛായ മാറ്റുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി പുതിയ ടെര്‍മിനലിന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ തറക്കല്ലിട്ടു.
1.1 ബില്യന്‍ ഡോളര്‍ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതില്‍ പ്രതിവര്‍ഷം 14 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
രാജ്യത്തിന്‍െറ സിവില്‍ ഏവിയേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണിതെന്ന് തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബഹ്റൈനില്‍ മൊത്തം 32 ബില്യന്‍ ഡോളറിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ ഭരണകാലഘട്ടത്തില്‍ വികസനത്തിന്‍െറയും വളര്‍ച്ചയുടെയും കാര്യത്തില്‍ വലിയ നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. സാമ്പത്തിക, ടൂറിസം, വ്യാപാര മേഖലകളില്‍ രാജ്യം ഏറെ മുന്നേറി.
എണ്ണ ഇതര മേലഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. ജി.സി.സി സഹായത്തോടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും തദ്ദേശീയരായ നിക്ഷേപകരുടെ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഏത് തരം സംരംഭങ്ങളും കാലതാമസമില്ലാതെ തുടങ്ങാന്‍ സാധിക്കുമെന്നത് നിക്ഷേപകരെ ബഹ്റൈനിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
2019 മൂന്നാം പാദത്തില്‍ ടെര്‍മിനലിന്‍െറ പണി പൂര്‍ത്തീകരിക്കാനാണ് പദ്ധതി. അത്യാധുനികമായ എല്ലാ സൗകര്യങ്ങളുമായി വരുന്ന ടെര്‍മിനലില്‍ 104 ചെക്ക് ഇന്‍ കൗണ്ടറുകളും 24 പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ബൂത്തുകളും 28 സെക്യൂരിറ്റി ലൈനുകളും ഉണ്ടാകും. കൂടാതെ, 9,000 സ്ക്വയര്‍ മീറ്റര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പും ഒരുക്കുന്നുണ്ട്.
ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ് ചടങ്ങില്‍ സംസാരിച്ചു. നയരൂപീകരണത്തില്‍ തുറന്ന സമീപനമാണ് ബഹ്റൈന്‍ എക്കാലവും സ്വീകരിച്ചുപോന്നതെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രമെന്ന നിലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ചരക്കുനീക്കരംഗത്തും വികസനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്റൈനിലെ സിവില്‍ ഏവിയേഷന്‍ രംഗത്തിന്‍െറ ചരിത്രം അനാവരണം ചെയ്യുന്ന ഡോക്യുമെന്‍ററി പ്രദര്‍ശനവും നടന്നു. പുതിയ ടെര്‍മിനലിന്‍െറ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന മോഡലും തയാറാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.