അന്താരാഷ്ട്ര ഉര്‍ദു കവിസമ്മേളനം ബഹ്റൈനില്‍; പ്രമുഖര്‍ പങ്കെടുക്കും
text_fieldsമനാമ: അന്താരാഷ്ട്ര ഉര്‍ദു കവിസമ്മേളനം നാളെ രാത്രി നാഷണല്‍ മ്യൂസിയം കോംപ്ളക്സിലെ കള്‍ച്ചറല്‍ ഹാളില്‍ നടക്കും. ‘മജ്ലിസെ ഫഖ്റെ ബഹ്റൈന്‍െറ’ നേതൃത്വത്തിലാണ് കവിസമ്മേളനം നടത്തുന്നത്. പ്രമുഖ ഉര്‍ദു കവിയായ പണ്ഡിറ്റ് ആനന്ദ് നാരായണ്‍ മുല്ലയുടെ സ്മരണാര്‍ഥം നടത്തുന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖ ഉര്‍ദു കവികള്‍ പങ്കെടുക്കും. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റു തുടങ്ങിയവരുടെ ഇഷ്ടകവിയായിരുന്നു ആനന്ദ് നാരായണ്‍ മുല്ല.
കവിസമ്മേളനത്തോടനുബന്ധിച്ച് ആനന്ദ് നാരായണനെക്കുറിച്ചുള്ള പുസ്തക പ്രകാശനവും നടക്കും.
അഡ്വ.മജീദ് മേമന്‍, പ്രൊഫ.വസീം ബറേല്‍വി, പ്രൊഫ.ഷാപര്‍ റസൂല്‍, അന്‍വര്‍ ജലാല്‍പുരി, ഷീന്‍ കാഫ് നിസാം, ഖുശ്ബീര്‍ സിങ് ഷാദ്, അലീന ഇത്രാത്, ഹാമിദ് ഇഖ്ബാല്‍ സിദ്ദീഖി (ഇന്ത്യ), ഷാഹിദ് സാകി (പാകിസ്താന്‍), അസീസ് നബീല്‍ (ഖത്തര്‍), ഇഖ്ബാല്‍ ഖാമര്‍, സുഹൈല്‍ സാഖിബ്, ഷൗകത് ജമാല്‍ (സൗദി), അഹ്മദ് ആദില്‍, റുഖ്സാര്‍ നസീമാബാദി, റിയാസ് ഷാഹിദ്, ഫൈസി ആസ്മി (ബഹ്റൈന്‍) തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
പ്രൊഫ.വസീം ബറേല്‍വി മാനവിക വിഭവ വികസന മന്ത്രാലയത്തിലെ ദേശീയ ഉര്‍ദു പ്രൊമോഷന്‍ കൗണ്‍സിലിന്‍െറ വൈസ് ചെയര്‍മാന്‍ ആയിരുന്നു. ഇദ്ദേഹത്തിന്‍െറ ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹമെഴുതിയ ഗസലുകളും ഗാനങ്ങളും ഹിന്ദി സിനിമകളില്‍ വന്നിട്ടുണ്ട്.
അന്‍വര്‍ ജലാല്‍പുരി ഇംഗ്ളീഷ് അധ്യാപകനാണ്. ഇദ്ദേഹം നിലവില്‍ ഭഗവദ്ഗീത ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ട്. മതസൗഹാര്‍ദവും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദപരമായ സഹവര്‍ത്തിത്വവും ലക്ഷ്യമിട്ടാണ് ഈ ദൗത്യം ഏറ്റെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖുശ്ബീര്‍ സിങ് ഷാദ് ഏഴ് പുസ്തകങ്ങളുടെ രചയിതാവാണ്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ബോളിവുഡ് സിനിമയായ ‘ധോക്ക’യുടെ ടൈറ്റില്‍ സോങിന്‍െറ വരികള്‍ ഇദ്ദേഹത്തിന്‍േറതാണ്.
ബഹ്റൈനിലെ ഉര്‍ദു കാവ്യാസ്വാദകര്‍ക്ക് കവിസമ്മേളനം മറക്കാനാകാത്ത അനുഭവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.