Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് ഇന്ത്യ ഫാഷിസ്റ്റ് വിരുദ്ധ പരിപാടി ഇന്ന് 

text_fields
bookmark_border

മനാമ: ‘ഫാഷിസം ഒച്ചയെടുക്കുന്ന കാലത്ത് നമുക്ക് സ്നേഹം സംസാരിക്കാം’ എന്ന സന്ദേശവുമായി ‘യൂത്ത് ഇന്ത്യ’ ഫാഷിസത്തിനെതിരെ നടത്തുന്ന പ്രതിഷേധ ആവിഷ്കാര കൂട്ടായ്മ ഇന്ന് നടക്കും. 
വൈകിട്ട് 6 മണിക്ക് മനാമ പാകിസ്ഥാന്‍ ക്ളബ്ബില്‍ നടക്കുന്ന പരിപാടിയില്‍ വര, കവിത, ചര്‍ച്ച, ‘തിരസ്കാര സെല്‍ഫി’ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രതിഷേധ പരിപാടികളാണ് ഒരുക്കുന്നത്. ഇന്ത്യയുടെ ബഹുസ്വര,ജനാധിപത്യ,മതേതര മൂല്യങ്ങള്‍ക്ക് ഫാഷിസം  കനത്ത വെല്ലുവിളിയാണ്  ഉയര്‍ത്തുന്നത്.
 പിന്നാക്ക, ന്യൂപനക്ഷ, ദലിത് സമൂഹങ്ങളുടെ സാംസ്കാരിക തനിമകളും വൈവിധ്യങ്ങളും ചോദ്യം ചെയ്ത് അവരെ  അപരസ്ഥാനത്ത് നിര്‍ത്തുന്നതിലൂടെ  വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ്. ഇതിനെതിരെ നിലകൊണ്ട പലരും കൊലചെയ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഫാഷിസത്തിനെതിരായ വിപുലമായ മുന്നണികള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ടി.ശാക്കിര്‍ വേളം  ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തുന്ന പരിപാടിയില്‍ ബഹ്റൈനിലെ  പ്രമുഖര്‍ പങ്കെടുക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 39402565, 35598694, 36992879 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story