‘ബഹ്റൈന്‍ ബെ’യില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്നു
text_fieldsമനാമ: ബഹ്റൈന്‍ തലസ്ഥാനമായ മനാമയുടെ പുതിയ മുഖമായ ‘ബഹ്റൈന്‍ ബെ’യില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്നു.
ഇതിന് കഴിഞ്ഞ ദിവസം കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് യോഗം പച്ചക്കൊടി കാണിച്ചു. ഇവിടുത്തെ കടല്‍നികത്തിയെടുത്ത പുതിയ പ്രദേശങ്ങള്‍ പ്രത്യേക പദ്ധതിക്കായി പരിഗണിക്കും. ഇതുവഴി ഇവിടെ ശതകോടി ദിനാര്‍ മുതല്‍ മുടക്കിയുള്ള വന്‍ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. ഇതിന്‍െറ വിശദവിവരങ്ങള്‍ ലഭ്യമല്ല. വര്‍ക്സ്,മുന്‍സിപ്പാലിറ്റീസ് ആന്‍റ് അര്‍ബന്‍ പ്ളാനിങ് അഫയേഴ്സിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ പ്ളാനിങ് ആണ് ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയത്.
ബഹ്റൈന്‍ ബെയിലെ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ സവിശേഷ സ്വഭാവമുള്ളതായിരിക്കുമെന്നാണ് തങ്ങളെ അറിയിച്ചതെന്ന് കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് ഖുസാഇ പറഞ്ഞു.
നിലവില്‍ ഇവിടെ കോടികളുടെ മുതല്‍ മുടക്കില്‍ ഷോപ്പിങ് സെന്‍റര്‍ (‘അവന്യൂ ബഹ്റൈന്‍’)വരുന്നുണ്ട്. ഇതില്‍ നിന്നും വ്യതിരിക്തമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇവിടുത്തെ കടല്‍ നികത്തല്‍ പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്.
ഇനി ഈ മേഖലയില്‍ മുടക്കുന്നവര്‍ക്ക് പെര്‍മിറ്റും വിലാസവും ലഭിക്കും. ഇവിടുത്തെ നഗരവത്കരണ പ്രക്രിയ ത്വരിതഗതിയിലാക്കാനായി പുതിയ കമ്പ്യൂട്ടര്‍ സംവിധാനം രൂപപ്പെടുത്തണമെന്ന് സര്‍ക്കാറിലെ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ട്.
‘ബഹ്റൈന്‍ ബെ’യുടെ വികസനം പൂര്‍ത്തിയാകുന്നതോടെ, രാജ്യത്തെ പ്രധാന ബിസിനസ് കേന്ദ്രമായി ഇവിടം മാറാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
