ജനാദിരിയ ആഘോഷ പരിപാടികളില്‍ ഹമദ് രാജാവ് പങ്കെടുക്കും
text_fieldsമനാമ: സൗദിയിലെ ജനാദിരിയ പ്രദേശത്ത് നടക്കുന്ന ആഘോഷ പരിപാടികളില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പങ്കെടുക്കും. ഇതിനായി അദ്ദേഹം കഴിഞ്ഞ ദിവസം റിയാദിലത്തെിയതായി റോയല്‍ കോര്‍ട്ട് വൃത്തങ്ങള്‍ പറഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ ക്ഷണമനുസരിച്ചാണ് അദ്ദേഹം സൗദിയുടെ പാരമ്പര്യവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന 30ാമത് ജനാദിരിയ ആഘോഷത്തില്‍ പങ്കെടുക്കുന്നത്.
റിയാദ് എയര്‍പോര്‍ട്ടിലത്തെിയ രാജാവിനെയും സംഘത്തെയും റിയാദ് മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സഊദ്, സൗദിയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഹമൂദ് ബിന്‍ അബ്ദുല്ല ആല്‍ലഖീഫ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കലാ-സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചിന്തകരും പണ്ഡിതരും ജനാദിരിയ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സാഹിത്യ-സാംസ്കാരിക മേഖലകളിലെ പുതിയ പ്രശ്നങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്ന വേദികൂടിയാണിത്.
അറബ്-ഇസ്ലാമിക സാംസ്കാരിക പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിന് ഇത്തരം പരിപാടികള്‍ അനിവാര്യമാണെന്ന് ഹമദ് രാജാവ് ചുണ്ടിക്കാട്ടി. അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍ തമ്മില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രശ്നങ്ങളില്‍ ഏകാഭിപ്രായം രൂപപ്പെടുത്തുന്നതിലും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.