കെ.എസ്.സി.എ മന്നം ജയന്തി ആഘോഷം വെള്ളിയാഴ്ച
text_fieldsമനാമ: കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍െറ (കെ.എസ്.സി.എ) നേതൃത്വത്തില്‍ മന്നത്ത് പത്മനാഭന്‍ 138ാം ജയന്തി ആഘോഷവും മന്നം അവാര്‍ഡ് സമര്‍പ്പണവും ഈ മാസം അഞ്ചിന് വൈകീട്ട് ആറ് മണിമുതല്‍ ഇന്ത്യന്‍ സ്കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത നടന്‍ സുരേഷ് ഗോപിയാണ് മന്നം അവാര്‍ഡിന് അര്‍ഹനായത്. വ്യവസായി രവി പിള്ളക്ക് ബിസിനസ് ഐക്കണ്‍ അവാര്‍ഡും സമ്മാനിക്കും. മന്നം അവാര്‍ഡ് എന്ന പേരില്‍ ഇന്ത്യക്ക് പുറത്ത് ആദ്യമായി പുരസ്കാരം ഏര്‍പ്പെടുത്തിയത് കെ.എസ്.സി.എ ആണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സമൂഹത്തിന്‍െറ വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും മലയാളി സമൂഹത്തിന്‍െറ അന്തസ് ഉയര്‍ത്തുകയും ചെയ്തവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. കെ.എസ്.സി.എ 33 വര്‍ഷത്തിലധികമായി ബഹ്റൈനില്‍ സജീവമാണ്.
വെള്ളിയാഴ്ച നടക്കുന്ന സംഗീതനിശയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ ബുധനാഴ്ച ബഹ്റൈനില്‍ എത്തും. പ്രമുഖ ഗായകരായ വിവേകാനന്ദ്, ജാനകി എന്നിവരുടെ നേതൃത്വത്തിലാണ് സംഗീത നിശ നടത്തുക. 2500 പേര്‍ പരിപാടിയില്‍ എത്തുമെന്നാണ് കരുതുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.