മനാമ ലുലു സെന്‍ററില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച
text_fieldsമനാമ: കാരുണ്യം പെയിന്‍ ആന്‍റ് പാലിയേറ്റീവ് മണിയൂര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ആസ്റ്റര്‍ ക്ളിനിക്കുമായി ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒന്ന് വരെ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം ലുലു സെന്‍ററിലാണ് ക്യാമ്പ് നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ ഡോക്ടര്‍മാരും സ്പെഷലിസ്റ്റുകളും പാരാമെഡിക്കല്‍ സ്റ്റാഫും അടങ്ങുന്ന ആസ്റ്ററിന്‍െറ 20 അംഗ സംഘമാണ് പരിശോധന നടത്തുക.
സെന്‍ട്രല്‍ മാര്‍ക്കറ്റ് ജീവനക്കാര്‍, മനാമ ഭാഗത്തെ കച്ചവടക്കാര്‍, ജീവനക്കാര്‍, കുടുംബങ്ങള്‍ വരെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ആയിരത്തോളം പേര്‍ക്ക് പരിശോധനാ സൗകര്യമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മണിയൂര്‍ പഞ്ചായത്തില്‍ ആറു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കാരുണ്യം പെയിന്‍ ആന്‍റ് പാലിയേറ്റീവിനെ സഹായിക്കുന്നതിന് ബഹ്റൈനില്‍ രൂപം കൊണ്ട ചാപ്റ്റര്‍ ആദ്യമായി നടത്തുന്ന പൊതുപരിപാടിയാണിത്.
കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ അര്‍ബുദ രോഗികളെ കണ്ടത്തെിയ പഞ്ചായത്തായ മണിയൂരില്‍ കാരുണ്യത്തിനു സ്വന്തമായ കെട്ടിടം നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. മണിയൂരില്‍ 189 പേര്‍ക്കാണ് അര്‍ബുദം ബാധിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് രോഗം ഇങ്ങനെ ബാധിക്കാനുള്ള കാരണം സംബന്ധിച്ച് പഠനം നടത്താന്‍ മുന്‍കൈയെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ ക്യാമ്പില്‍ പ്രമേഹം, രക്ത സമ്മര്‍ദം തുടങ്ങിയവ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. കാഴ്ച ശക്തി, കേള്‍വി ശേഷി, അസ്ഥിരോഗ വിഭാഗം തുടങ്ങിയ പരിശോധനകള്‍ക്കും സൗകര്യമുണ്ട്.
ആസ്റ്റര്‍ ഗുദൈബിയ ക്ളിനിക്കില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ യൂനിറ്റ് ഇന്‍ചാര്‍ജ് സയ്യിദ് താഹിര്‍, ഡോ. മനോജ് ശ്രീവാസ്തവ, കാരുണ്യം പെയിന്‍ ആന്‍റ് പാലിയേറ്റീവ് പ്രസിഡന്‍റ് റസാഖ് മൂഴിക്കല്‍, ജനറല്‍ സെക്രട്ടറി വി.എം. ബഷീര്‍, മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ കെ.ടി. സലിം, നൂര്‍ ഖാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33794181, 33748502, 33750999 , 39294671 , 32180821 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
