ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു
text_fieldsമനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ മുഹറഖില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. അയല്‍ക്കാരനെ തിരിച്ചറിയാന്‍ കഴിയാത്ത ആചാരാനുഷ്ഠാനങ്ങളും ചൈതന്യം നഷ്ടപ്പെട്ട ആത്മീയതയും മനുഷ്യന് ഒന്നും പകര്‍ന്നു നല്‍കുന്നില്ളെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാര്‍ക്കശ്യം പുലര്‍ത്തുമ്പോള്‍ അയല്‍ക്കാരനെ അറിയാതെപോകുന്ന പ്രവണതകളെ പ്രോത്സാഹിപ്പിക്കരുത്. കൊട്ടിഘോഷിച്ചുളള കോലാഹലങ്ങളെക്കാളേറെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് സംഘടനകള്‍ ചെയ്യേണ്ടതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യൂനുസ് സലീം വിഷയമവതരിപ്പിച്ചു. സിറാജ് പളളിക്കര മോഡറേറ്ററായിരുന്നു. മുഹമ്മദലി (മലപ്പുറം അസോസിയേഷന്‍), നാസര്‍ (നന്തി അസോസിയേഷന്‍) ബിന്‍ഷാദ് പിണങ്ങോട് (യൂത്ത് ഇന്ത്യ) ഉസ്മാന്‍, അബ്ദുല്‍ ഖാദര്‍ മറാസീല്‍, ബഷീര്‍ വൈക്കിലിശ്ശേരി, ഹഖീം, പി. എ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കെ. മുഹമ്മദ് സ്വാഗതവും എം.ടി.കെ ഹമീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
