ഹരിത വാതക പുറന്തള്ളല്‍ നിരീക്ഷിക്കാന്‍ പദ്ധതി
text_fieldsമനാമ: രാജ്യത്ത് ഹരിത വാതക പുറന്തള്ളല്‍ നിരീക്ഷിക്കുന്നതിനും ഡാറ്റ ശേഖരിക്കുന്നതിനുമായി പദ്ധതി ആരംഭിച്ചു. മലിനീകരണം തടയാനുള്ള ഐക്യരാഷ്ട്രസഭ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഓരോ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തും. മൂന്നാമത് നാഷനല്‍ കമമ്യൂണിക്കേഷന്‍ ആന്‍റ് ബയനിയല്‍ അപ്ഡേറ്റ് റിപ്പോര്‍ട്ട് എന്നാണ് പദ്ധതി അറിയപ്പെടുന്നത്. ആരോഗ്യം, ജലവിഭവം, തീരം എന്നിവിടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും പഠിക്കും. ഐക്യരാഷ്ട്രസഭ എന്‍വയണ്‍മെന്‍റ് പ്രോഗ്രാമുമായി സഹകരിച്ച് അറേബ്യന്‍ ഗള്‍ഫ് സര്‍വകലാശാലയും ബഹ്റൈന്‍ സര്‍വകലാശാലയുമാണ് പഠനം നടത്തുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ പഠനത്തിന് ഉപയോഗിക്കുന്നതിനൊപ്പം ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും.
എല്ലാ രാജ്യങ്ങളും വികസനത്തില്‍ പരിസ്ഥിതിയെ പരിഗണിക്കുന്നുണ്ടെന്ന് ബഹ്റൈന്‍ സര്‍വകലാശാല അക്കാദമിക് പ്രോഗ്രാംസ് ആന്‍റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് വൈസ് പ്രസിഡന്‍റ് ഡോ. വഹീബ് അല്‍ നാസര്‍ പറഞ്ഞു. പരിസ്ഥിതിയെ അവഗണിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാല്‍ അതിന്‍െറ നഷ്ടവും അനുഭവിക്കേണ്ടി വരും. വികസനത്തില്‍ ദേശീയ വരുമാനത്തിനേക്കാള്‍ പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനം ആഗോള തലത്തില്‍ തന്നെ ബാധിക്കുന്നതാണ്. പ്രകൃതി വിഭവങ്ങള്‍, വനം, ജലത്തിന്‍െറ ഗുണനിലവാരം തുടങ്ങിയവയൊക്കെ ബാധിക്കും.
2005 മാര്‍ച്ചിലാണ് ബഹ്റൈന്‍ ആദ്യമായി ഹരിത വാതക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഊര്‍ജ മേഖലയാണ് ഹരിത വാതക പുറന്തള്ളലിന് കൂടുതല്‍ കാരണമെന്ന് അന്ന് വ്യക്തമായി. 2012 ഫെബ്രുവരിയില്‍ രണ്ടാമത്തെ റിപ്പോര്‍ട്ടും പുറത്തുവിട്ടു. 2000ല്‍ മൊത്തം കാര്‍ബണ്‍ പുറന്തള്ളലിന്‍െറ 77 ശതമാനവും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും എണ്ണ-വാതക പ്രവര്‍ത്തനങ്ങളില്‍ നിന്നുമായിരുന്നു. വ്യവസായിക മേഖല 11 ശതമാനവും മാലിന്യം 12 ശതമാനവും മലിനീകരണത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.