Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2016 1:44 PM IST Updated On
date_range 20 Dec 2016 1:44 PM ISTജി.സി.സിക്ക് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് അധികൃതര്‍
text_fieldsbookmark_border
മനാമ: ബഹ്റൈനിനും യമനും എതിരെ ആക്രമണാത്മക പ്രഖ്യാപനവുമായി രംഗത്തത്തെിയ ഇറാന്‍ കമ്മാന്‍ഡര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് ബഹ്റൈനിലെ മുതിര്‍ന്ന ജനപ്രതിനിധികള്‍. ജി.സി.സിക്ക് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും മുതിര്‍ന്ന ജനപ്രതിനിധികള്‍ വ്യക്തമാക്കി. ഇറാന്‍ കമ്മാന്‍ഡറുടെ പ്രസ്താവന തീര്‍ത്തും അസംബന്ധമാണെന്ന് ശൂറ കൗണ്‍സിലിന്‍െറ വിദേശകാര്യ, ദേശീയ സുരക്ഷ, പ്രതിരോധ സമിതി ചെയര്‍മാന്‍ ഖാലിദ് അല്‍ മുസല്ലം പറഞ്ഞു. സിറിയയിലെ ആലപ്പോയിലെ വിജയം കഴിഞ്ഞാല്‍ ബഹ്റൈനും യമനുമാണ് ലക്ഷ്യമെന്ന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് ഡെപ്യൂട്ടി കമ്മാന്‍ഡര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞിരുന്നു. ഇറാനിലെയും അറബ് മേഖലയിലെയും മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബഹ്റൈനും ജി.സി.സിക്കും സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് മുതിര്‍ന്ന ജനപ്രതിനിധികള്‍ വ്യക്തമാക്കിയത്. വൈദേശിക ആക്രമണത്തെ നേരിടുന്നതിന് ജി.സി.സി സജ്ജമാണെന്നും ശേഷിയുണ്ടെന്നും ഖാലിദ് അല്‍ മുസല്ലം പറഞ്ഞു.
നിയന്ത്രണമില്ലാതെ സംസാരിക്കുന്നതിന് ഇറാന്‍ പേര് കേട്ടവരാണ്. ഞങ്ങള്‍ അവരെ നിയന്ത്രിക്കാന്‍ പോകുന്നില്ല. ഇത്തരത്തിലുള്ള പ്രഖ്യാപനത്തിലൂടെ യുവാക്കളെയാണ് ഇറാന്‍ ലക്ഷ്യം വെക്കുന്നത്. പെട്ടെന്ന് തന്നെ യുവാക്കള്‍ പ്രതികരിക്കുമെന്നതാണ് കാരണം. ഇതോടൊപ്പം പരിഭ്രാന്തി സൃഷ്ടിക്കാനും കഴിയും-ഖാലിദ് അല്‍ മുസല്ലം പറഞ്ഞു. ഇറാന്‍െറ ഹീറോയിസത്തില്‍ ഒരു വിഭാഗം ആവേശം കൊള്ളുമ്പോള്‍ റഷ്യയുടെ പിന്തുണയോടെ ഇറാന്‍ ആക്രമണം നടത്തുമെന്ന് ഭയന്ന് മറ്റൊരു വിഭാഗം പരിഭ്രാന്തരാകുകയും ചെയ്യും. എന്നാല്‍, ജി.സി.സി രാജ്യങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കുന്നതിനുള്ള സമ്പൂര്‍ണ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഇറാനെ ആക്രമിക്കില്ല. ആക്രമണാത്മക നിലപാടും സ്വീകരിക്കില്ല.
അയല്‍ക്കാരെന്ന നിലയില്‍ ബഹുമാനിക്കും. എന്നാല്‍, പ്രതിരോധിക്കാന്‍ ഞങ്ങള്‍ സജ്ജമാണെന്നും ഖാലിദ് അല്‍ മുസല്ലം വ്യക്തമാക്കി.
ബഹ്റൈനിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുകയാണ് ഇറാന്‍ കമ്മാന്‍ഡറുടെ പ്രസ്താവനക്ക് പിന്നിലെ ലക്ഷ്യമെന്ന് ശൂറ കൗണ്‍സിലിന്‍െറ വിദേശകാര്യ, ദേശീയ സുരക്ഷ, പ്രതിരോധ സമിതി വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ ഖുസഈ പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ പുതിയതല്ല. സമയാസമയങ്ങളില്‍ ഇറാന്‍ നേതാക്കള്‍ പുറപ്പെടുവിക്കാറുള്ളതാണ്.
രാജ്യത്തെ സമാധാനത്തില്‍ ഭംഗം വരുത്തുകയാണ് അവരുടെ ലക്ഷ്യം. ഇറാനിലെ പ്രാദേശിക ‘ഉപയോഗ’ത്തിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. നമ്മള്‍ അത് വാങ്ങേണ്ടതില്ല. ഇത്തരം കാര്യങ്ങളെ കൂടുതല്‍ ഗൗരവത്തിലെടുക്കേണ്ടതില്ളെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിന്‍െയും യമന്‍െറയും പരമാധികാരത്തിലേക്ക് അതിക്രമിച്ചുകയറുമെന്ന നിലയിലുള്ള ഇറാന്‍ ഉദ്യോഗസ്ഥരുടെ പ്രസ്താവനയെ അറബ് പാര്‍ലമെന്‍റ് സ്പീക്കര്‍ ഡോ. മിഷാല്‍ ബിന്‍ ഫാഹിം ആല്‍ സുലാമി അപലപിച്ചു. സ്ഥിരതയും സുരക്ഷയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇറാന്‍ പിന്തിരിയണമെന്നും ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറബ് രാജ്യങ്ങളുടെ നല്ല അയല്‍ക്കാരനാകാനാണ് ഇറാന്‍ ശ്രമിക്കേണ്ടത്. അറബ് മേഖലയുടെയും മുഴുവന്‍ ലോകത്തിന്‍െറയും സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഇത്തരം ശത്രുതാപരമായ പ്രസ്താവനകള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story