ഗള്‍ഫ് യൂനിയന്‍ വൈകാതെ യാഥാര്‍ഥ്യമാകും –കിരീടാവകാശി
text_fieldsമനാമ: ഏകീകൃത കറന്‍സി, സൈന്യം, വിദേശ നയം എന്നിവ ഉള്‍ക്കൊള്ളുന്ന ഗള്‍ഫ് യൂനിയന്‍ അധികം വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ. ജി.സി.സി ഇമിഗ്രേഷന്‍ അതോറിറ്റികള്‍ ബന്ധിപ്പിക്കപ്പെടുകയും കസ്റ്റംസ് യൂനിയന്‍ സാധ്യമാകുകയും ചെയ്യുന്നതോടെ മുഴുവന്‍ ജി.സി.സി രാജ്യങ്ങളിലേക്കുമായി ഒറ്റ വിസ എന്ന സംവിധാനം പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി കസ്റ്റംസ് തീരുവകള്‍ കുറക്കുന്നതിലും മറ്റും വിജയിച്ചിട്ടുണ്ട്. മുമ്പ് ബഹ്റൈനില്‍ 20 ശതമാനമായിരുന്നു കസ്റ്റംസ് തീരുവയെങ്കില്‍ ഇപ്പോള്‍ അഞ്ച് ശതമാനമായി മാറി. അടുത്ത ഘട്ടമായി ഇമിഗ്രേഷന്‍ അതോറിറ്റികളെ ഒരുമിച്ച് അണിനിരത്തുകയും സാങ്കേതിക വിദ്യകളിലൂടെ ഏകോപനം സാധ്യമാകുകയും ചെയ്യുന്നതോടെ പ്രവാസികള്‍ക്ക് ജി.സി.സി രാജ്യങ്ങളിലേക്ക് ഒറ്റ വിസ ഏര്‍പ്പെടുത്താന്‍ സാധിക്കും. യൂറോപ്പിലെ ഷെങ്കണ്‍ വിസ പോലെയുള്ള സംവിധാനമാകും ഇത്.
ആറ് രാഷ്ട്രങ്ങളിലൂടെയും ജി.സി.സി പൗരന് പാസ്പോര്‍ട്ടില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്നതിനൊപ്പം ഭൂമി അടക്കം സ്വത്തുക്കള്‍ വാങ്ങുകയും സ്വന്തമായി കമ്പനികള്‍ തുടങ്ങുകയും ചെയ്യാം. തന്‍െറ ചെറുപ്പകാലത്ത് ജി.സി.സി കമ്പനികള്‍ എന്ന് വിളിക്കാവുന്ന ഒരു സ്ഥാപനം പോലും ഉണ്ടായിരുന്നില്ളെന്നും ഇന്ന് ജി.സി.സി പൗരന്‍മാരുടേതായി 40000 സ്ഥാപനങ്ങള്‍ ഉണ്ടെന്നും പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞു. ജി.സി.സിയുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് ഏകീകൃത വൈദ്യുത- വെള്ളം ഗ്രിഡുകളാണ്. വെള്ളത്തിനോ വൈദ്യുതിക്കോ ബഹ്റൈനില്‍ കുറവ് അനുഭവപ്പെട്ടാല്‍ സൗദിയില്‍ നിന്നോ ഖത്തറില്‍ നിന്നോ ലഭിക്കും. ഇതേ രീതിയില്‍ തിരികെ നല്‍കാനും സാധിക്കും.
ജി.സി.സിയെ ബന്ധിപ്പിച്ചുള്ള റെയില്‍വേ ശൃംഖല പത്ത് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്നും കിരീടാവകാശി പറഞ്ഞു. ബഹ്റൈന്‍ സമ്പദ്വ്യവസ്ഥ ശരിയായ നയങ്ങളിലൂടെ എട്ട് ശതമാനം എന്ന മികച്ച വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. എട്ട് വര്‍ഷത്തിനുള്ളില്‍ ബഹ്റൈനി കുടുംബത്തിന്‍െറ ശരാശരി വരുമാനം 47 ശതമാനം വര്‍ധിച്ചു. 2030 ആകുമ്പോഴേക്കും ഇത് 100 ശതമാനം ആകും. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും ബഹ്റൈനി യുവ സമൂഹത്തിന് മികച്ച അവസരങ്ങളൊരുക്കാനുമാണ് ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.