3200 വീടുകള്‍ കൂടി വിതരണം ചെയ്യും –കിരീടാവകാശി
text_fieldsമനാമ: നിര്‍മാണം പൂര്‍ത്തിയായ 3200വീടുകള്‍ കൂടി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഭവനമന്ത്രാലയം സന്ദര്‍ശിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒന്നാം ഘട്ടം പൂര്‍ത്തിയായ ഉടന്‍ രണ്ടാംഘട്ടത്തിലെ വിതരണം തുടങ്ങും. രാജാവ് ഹമദ് ബിന്‍ ആല്‍ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം ഭവനമന്ത്രാലയം രാജ്യത്തെ പൗരന്മാര്‍ക്കായി 40000വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ പ്രത്യേക താല്‍പര്യപ്രകാരം ഈ ബൃഹദ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.
രാജ്യത്തെ പൗരന്മാര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വലിയ പ്രാധാന്യമാണ് ഭരണകൂടം നല്‍കുന്നത്. ‘വിഷന്‍-2030’ന്‍െറ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. പാര്‍പ്പിടസമുച്ചയ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി സ്വകാര്യമേഖലയിലുള്ള കമ്പനികളും സംരംഭകരും സര്‍ക്കാര്‍ ഏജന്‍സികളും വലിയസേവനങ്ങളാണ് നല്‍കിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രാലയം സന്ദര്‍ശിച്ചതിനും പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി നല്‍കിവരുന്ന സഹായങ്ങള്‍ക്കും ഭവനവകുപ്പ് മന്ത്രി എഞ്ചിനീയര്‍ ബാസിം ബിന്‍ യഅ്ഖൂബ് അല്‍ ഹംറ് കിരീടാവകാശിക്ക് നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
