ബഹ്റൈനില്‍ വ്യാപാര തര്‍ക്കങ്ങള്‍ക്കായി പ്രത്യേക കോടതികള്‍ ആരംഭിക്കും
text_fieldsമനാമ: രാജ്യത്ത് വ്യാപാര-നിക്ഷേപ തര്‍ക്ക പരിഹാരത്തിനായി പ്രത്യേക കോടതികള്‍ ആരംഭിക്കുമെന്ന് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാലിം അല്‍ കവാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാണിജ്യ-വ്യാപാരമേഖലയിലും നിക്ഷേപകര്‍ക്കിടയിലും ഉടലെടുക്കുന്ന സാമ്പത്തിക തര്‍ക്കങ്ങളും കേസുകളും ഇതുവഴി പ്രത്യേകമായി പരിഗണിക്കാനാകുമെന്നാണ് കരുതുന്നത്. നീതിന്യായ-ഇസ്ലാമിക കാര്യമന്ത്രാലയത്തിന്‍െറ സഹകരണത്തോടെയാണ് ഈ കോടതികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. സെപ്റ്റംബര്‍ ആദ്യത്തോടെ ഇതിന്‍െറ പ്രാരംഭനടപടികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ‘വിഷന്‍-2030’ന്‍െറ ഭാഗമായാണ് ഈ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള നിയമവിദഗ്ധരുടെയും സാമ്പത്തികശാസ്ത്രജ്ഞരുടെയും അഭിപ്രായങ്ങള്‍ ആരായും.
ഇതിലൂടെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. പ്രത്യേക കോടതികള്‍ വേണമെന്നത് വാണിജ്യ-വ്യാപാര രംഗത്തുള്ളവര്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. നിലവില്‍ ഇത്തരം കേസുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ ധാരാളം സമയം എടുക്കുകയും അതിലൂടെ പല പ്രയാസങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മേയ് മാസത്തില്‍ ബ്രിട്ടനിലെ നിയമസംഘം ബഹ്റൈന്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ഇത് സംബന്ധമായ ചില ചര്‍ച്ചകള്‍ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
