വിനോദവും വിജ്ഞാനവും നിറഞ്ഞ സമാജം വേനല്‍ക്കാല ക്യാമ്പ് സമാപിച്ചു
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ഒന്നര മാസക്കാലം നീണ്ടുനിന്ന ‘കളിക്കളം’ സമ്മര്‍ക്യാമ്പിന്‍െറ ഗ്രാന്‍റ് ഫിനാലെ കഴിഞ്ഞ ദിവസം നടന്നു. വിനോദവും വിജ്ഞാനവും നിറഞ്ഞ വിവിധ സെഷനുകളടങ്ങിയ ക്യാമ്പിന് നേതൃത്വം നല്‍കിയത് അധ്യാപകനും ചിത്രകാരനുമായ ചിക്കൂസ് ശിവനും പത്നി രാജിയുമായിരുന്നു.
250ഓളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി. എല്ലാവരെയും പങ്കെടുപ്പിച്ചുള്ള കലാപരിപാടികളും നടന്നു. ആക്ടിങ് സെക്രട്ടറി സിറാജുദ്ദീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, ക്യാമ്പ് കണ്‍വീനര്‍ ശാന്തരഘു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചിക്കൂസ് ശിവനും രാജി ശിവനും മെമന്‍േറാ നല്‍കി. സാഹിത്യകൃതികളുടെ നാടകാവിഷ്കാരവും ഷേക്സ്പിയറിന്‍െറ ‘മാക്ബത്ത്’ എന്ന നാടകത്തിന്‍െറ ലഘു ചിത്രീകരണവും കുട്ടികള്‍ അവതരിപ്പിച്ചു. മലയാള സിനിമാഗാനങ്ങളും ദേശഭക്തിഗാനങ്ങളും നൃത്തനൃത്യങ്ങളും അരങ്ങേറി. ക്യാമ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായികളായ അധ്യാപകര്‍ക്കും പ്രവര്‍ത്തകര്‍ക്കും മെമന്‍േറാ നല്‍കി.
കുട്ടികള്‍ ക്യാമ്പില്‍ രചിച്ച കഥകളും കവിതകളും മറ്റും ചേര്‍ത്ത് തയാറാക്കിയ നാല് കൈയെഴുത്തുമാസികകളും ചടങ്ങില്‍ പ്രകാശനം ചെയ്തു.
നാല് പുസ്തകങ്ങളും സമാജം ലൈബ്രറിയില്‍ ലഭ്യമാണ്. ‘കളംപിരിയല്‍’ എന്ന അവസാന ഇനത്തോടെ, നാടിന്‍െറ ഓര്‍മകളുണര്‍ത്തി കൊട്ടും കുരവയും കാവടിയും വെടിക്കെട്ടുമായി ഉത്സവപ്രതീതിയിലാണ് ക്യാമ്പ് സമാപിച്ചത്. ജയകൃഷ്ണന്‍ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
