പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിന് തുടക്കമായി
text_fieldsമനാമ: രാജ്യത്തത്തെുന്ന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധനാ തീയതി ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി.
ഈ സംവിധാനത്തിലൂടെ, തൊഴില്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യമന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് വഴി ആരോഗ്യ പരിശോധനാ തീയതി എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. അല്‍ റാസി ഹെല്‍ത്ത് സെന്‍ററിന്‍െറ സഹകരണത്തോടെ ആരംഭിച്ച സൈറ്റിലൂടെ മെഡിക്കല്‍ സെന്‍ററില്‍ പോയുള്ള കാത്തിരിപ്പിന്‍െറ സമയനഷ്ടം ഒഴിവാക്കാം. അറബിക്കിലും ഇംഗ്ളീഷിലും ദിവസത്തില്‍ 24മണിക്കൂറും സേവനം ലഭ്യമാണ്.
ഇതില്‍ ബുക്ക് ചെയ്താല്‍ എപ്പോഴാണ് മെഡിക്കല്‍ പരിശോധനക്ക് എത്തേണ്ടതെന്ന് ഇ-മെയില്‍ വഴിയോ എസ്.എം.എസ് വഴിയോ അറിയിക്കും. വെബ്സൈറ്റ് വഴിയുള്ള രജിസ്ട്രേഷന്‍ സമയത്ത് അതിന്‍െറ പ്രിന്‍റ്ഒൗട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇതുമായാണ് ആരോഗ്യപരിശോധനക്കായി മെഡിക്കല്‍ സെന്‍ററില്‍ എത്തേണ്ടത്.
കഴിഞ്ഞ മാസം ജനന രജിസ്ട്രേഷന്‍ വെബ്സൈറ്റ് വഴിയാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
