ഹമദ് രാജാവ് റോയല്‍ ആര്‍ടിലറി ആസ്ഥാനം സന്ദര്‍ശിച്ചു
text_fieldsമനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ കഴിഞ്ഞ ദിവസം റോയല്‍ ആര്‍ടിലറി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. രാജ്യത്തിന്‍െറ സൈനികാവശ്യങ്ങള്‍ സ്തുത്യര്‍ഹമായ രീതിയിലാണ് സേനാംഗങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് രാജാവ് പറഞ്ഞു.
ആധുനികരീതിയിലുള്ള പരിശീലനങ്ങള്‍ക്കും നവീന ആയുധങ്ങള്‍ ലഭ്യമാക്കുന്നതിലും രാജ്യം വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. രാജ്യത്തിന്‍െറ സുരക്ഷയിലും ദൗത്യനിര്‍വഹണത്തിലും സൈന്യത്തിന്‍െറ ശുഷ്കാന്തി ശ്ളാഖനീയമാണ്.
അവരുടെ രാജ്യത്തോടുള്ള കൂറും സേവനതല്‍പരതയും പ്രത്യേകം പ്രസ്താവ്യമാണ്. അറബ് മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും വേണ്ടി ഇതര രാഷ്ട്രങ്ങളുമായി സഹകരിച്ച് പല സൈനിക നടപടികളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ബഹ്റൈന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. സംഘര്‍ഷ പ്രദേശങ്ങളില്‍ ഇപ്പോഴും സൈന്യം ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ഡി.എഫ് കമാന്‍റര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബി.ഡി.എഫിന്‍െറ ഉന്നതാധികാരികള്‍ ചേര്‍ന്നാണ് രാജാവിനെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
