Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസീറോ മലബാര്‍...

സീറോ മലബാര്‍ സൊസൈറ്റി കുടുംബസംഗമം 

text_fields
bookmark_border
സീറോ മലബാര്‍ സൊസൈറ്റി കുടുംബസംഗമം 
cancel
camera_alt????? ??????? ????????? ????????? ?????????? ???? ???????? ???? ??????? ??????????? ?????? ?????? ?????????? ???????? ??????????? ??????????? ??????????? ??????????
മനാമ: സീറോ മലബാര്‍ സൊസൈറ്റി (സിംസ്)യുടെ കുടുംബസംഗമം ‘സിംസ്’ ക്രിസ്റ്റല്‍ ജൂബിലി ഗുഡ്വിന്‍ ഹാളില്‍ ആക്ടിങ് പ്രസിഡന്‍റ് തോമസ് ജോണിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്നു. സംഗമത്തില്‍ സെപ്റ്റംബര്‍ 16ന് ഇന്ത്യന്‍ ക്ളബില്‍ നടത്തുന്ന ഓണസദ്യയുടെ ആദ്യ എന്‍ട്രി പാസ് ആക്ടിങ് പ്രസിന്‍ഡന്‍റ് തോമസ് ജോണ്‍ ഓണമഹോത്സവ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്തിന് കൈമാറി. സെപ്റ്റംബര്‍ 16ന് ഉച്ച 11-30 ന് സദ്യ തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
അന്ന് രാത്രി 7.30ന് പ്രശസ്ത ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന ‘ഓണത്തുമ്പി’ എന്ന ഗാനമേളയും  ഉണ്ടായിരിക്കും. ഓണസദ്യയുടെ എന്‍ട്രി പാസുകള്‍ക്കായി ‘സിംസ്’ഓഫിസുമായോ 38386345, 33866475 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.  
പ്രശസ്ത മജീഷ്യന്‍ ജോയസ് മുക്കുടത്തിന്‍െറ മാജിക്ഷോ കുടുംബ സംഗമത്തിന് മാറ്റുകൂട്ടി. ജീവന്‍ ചാക്കോ, തോമസ് ജോണ്‍, ഫ്രാന്‍സിസ് കൈതാരത്ത്, ബിജു പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നുള്ള സ്നേഹ വിരുന്നിന് ഷാജന്‍ പാറക്കല്‍ നേതൃത്വം നല്‍കി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain malayalees
Next Story