‘ഇന്ത്യന്‍ ഐകണ്‍’ പുരസ്കാരം മധുവിന് സമ്മാനിച്ചു
text_fieldsമനാമ: ഫ്രന്‍റ്സ് ഓഫ് ബഹ്റൈന്‍ ഏര്‍പ്പെടുത്തിയ ‘ഇന്ത്യന്‍ ഐകണ്‍’ പുരസ്കാരം പ്രശസ്ത നടന്‍ മധുവിന് ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ സമ്മാനിച്ചു. അദ്ലിയ ബാങ് സാങ് തായ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി മധുവിനെ പൊന്നാട അണിയിച്ചു.
ഇതേ ചടങ്ങില്‍ പ്രവാസി ഐകണ്‍ അവാര്‍ഡ് ബഹ്റൈന്‍ കെ.എം.സി.സി.ക്കു വേണ്ടി പ്രസിഡന്‍റ് എസ്.വി.ജലീലും മറ്റു ഭാരവാഹികളും ചേര്‍ന്ന് ഏറ്റുവാങ്ങി. ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഗുഡ്വിന്‍ തോമസിനും, സംരംഭകത്വ അവാര്‍ഡ് രഞ്ജീവ് ലക്ഷ്മണിനും മധു കൈമാറി. രാജശേഖരന്‍ പിള്ള, മോനി ഒടികണ്ടത്തില്‍,അജയകൃഷ്ണന്‍ എന്നിവരെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.പ്രസിഡന്‍റ് ജ്യോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ അധ്യക്ഷനായിരുന്നു. ജോര്‍ജ് മാത്യു,പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജഗത് കൃഷ്ണകുമാര്‍ നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് നൃത്ത-നൃത്യങ്ങളും മധുവിന്‍െറ ചിത്രങ്ങളിലെ പ്രണയഗാനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ഗാനമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.