കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഫണ്ട് കൈമാറി
text_fieldsമനാമ: കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വരൂപിച്ച ഫണ്ട് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ചടങ്ങില്‍വെച്ച് കൈമാറി. ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി പ്രസിഡന്‍റ് ഡോ. അബ്ദുല്‍ റഹ്മാന്‍ ഫക്രു, സെക്രട്ടറി ജനറല്‍ അഹ്മദ് അലി എന്നിവരാണ് ഫണ്ട് ഏറ്റുവാങ്ങിയത്. കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രസിഡന്‍റ് ഡോ.പി.വി.ചെറിയാന്‍, ജനറല്‍ സെക്രട്ടറി കെ.ടി.സലിം, ട്രഷറര്‍ സുധീര്‍ തിരുനിലത്ത്, എക്സിക്യൂട്ടീവ് മെമ്പര്‍ ജോര്‍ജ് മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 5000ദിനാറോളമാണ് കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സമാഹരിച്ച് നല്‍കിയത്.
ബഹ്റൈനില്‍ വെച്ച് കാന്‍സര്‍ സ്ഥിരീകരിക്കുന്ന പ്രവാസികളായ പാവപ്പെട്ട ഇന്ത്യന്‍ രോഗികള്‍ക്ക് പ്രാഥമിക ചികിത്സക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കി വരുന്ന കാന്‍സര്‍ സൊസൈറ്റിയോടുള്ള കടപ്പാടും നന്ദിയും ഫണ്ട് കൈമാറ്റവേളയില്‍ ഭാരവാഹികള്‍ അറിയിച്ചു. ഫണ്ട് സ്വരൂപികരണവുമായി സഹകരിച്ച മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗ്രൂപ്പ് നന്ദി രേഖപ്പെടുത്തി.കേരളീയ സമാജം ആക്റ്റിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി, കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ സഹീര്‍, സുരേഷ് കെ.നായര്‍, ആന്‍ഡ്രു, കോശി സാമുവല്‍, വനിതാ വിങ് കണ്‍വീനര്‍ സ്മിത ജയന്‍, സര്‍വീസ് വിങ് കണ്‍വീനര്‍ എം.എച്ച്.സെയ്ദ് അലി, ജോണ്‍ ഫിലിപ്പ്, ഫ്ളോറിന്‍ മത്യാസ്, വി.കെ.അനീസ്, ജമാല്‍ കുറ്റിക്കാട്ടില്‍, ബഷീര്‍ അമ്പലായി, ലത്തീഫ് ആയഞ്ചേരി, സുബൈര്‍ കണ്ണൂര്‍, അജി ഭാസി, സുരേഷ് ദേശികന്‍, എം.കെ.സിറാജ്, ശങ്കര്‍ പല്ലൂര്‍, യു.കെ.ബാലന്‍, രമേഷ് ഇല്ലത്ത്, സുരേഷ് മണ്ടോടി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.