Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.ആര്‍.എഫിന്‍െറ 117ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഹിദ്ദില്‍ നടന്നു

text_fields
bookmark_border

മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്‍െറ (ഐ.സി.ആര്‍.എഫ്) 117ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഹിദ്ദിലെ അറേബ്യന്‍ നിയോണ്‍ കമ്പനിയില്‍ നടന്നു. ബഹ്റൈനിലെ വിവിധ ആശുപത്രികളിലെ 10 സീനിയര്‍ ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തി. 
280 തൊഴിലാളികള്‍ പങ്കെടുത്തു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വൈദ്യസഹായമത്തെിക്കാന്‍ ഐ.സി.ആര്‍.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും അനുമോദന പത്രങ്ങള്‍ കൈമാറി. 
ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ആര്‍.എഫ് 2002 മുതല്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ സൗജന്യ ആരോഗ്യ പരിശോധനകള്‍ നടത്താറുണ്ട്. 
ബഹ്റൈനിലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ചികിത്സാ സഹായം നല്‍കുക, നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഐ.സി.ആര്‍.എഫ് നടത്തുന്നുണ്ട്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story