ഖമീസിലെ മലയാളിയുടെ കോള്‍ഡ് സ്റ്റോറില്‍ കത്തി കാണിച്ച് കവര്‍ച്ച
text_fieldsമനാമ: കോള്‍ഡ് സ്റ്റോറുകളെ ലക്ഷ്യമിട്ടുള്ള കവര്‍ച്ചയും തട്ടിപ്പും പലയിടത്തും നടന്നതായി സൂചന. കഴിഞ്ഞ ദിവസം നോട്ടുകാണിച്ച് നടത്തിയ തട്ടിപ്പിന് സമാനമായ സംഭവങ്ങള്‍ പല വ്യാപാരികള്‍ക്കും അനുഭവമുണ്ട്.
ഖമീസില്‍ തന്നെ മലയാളി കോള്‍ഡ് സ്റ്റോര്‍ ഉടമ, തന്‍െറ ഷോപ്പില്‍ മുഖംമറച്ചത്തെിയ അക്രമികള്‍ 200 ദിനാറും മൊബൈല്‍ കാര്‍ഡുകളും കവര്‍ന്ന് കടന്നതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഖമീസിലെ മുസല്ലയില്‍ കോള്‍ഡ് സ്റ്റോര്‍ നടത്തുന്ന പാനൂര്‍ സ്വദേശി യൂസുഫിനാണ് കഴിഞ്ഞയാഴ്ച പണം നഷ്ടപ്പെട്ടത്. കാലത്ത് പത്തരയോടെ അക്രമികള്‍ കടയിലത്തെുമ്പോള്‍ ഇവിടെ സെയില്‍സ്മാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇയാളെ ഒരാള്‍ കത്തി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയും മറ്റൊരാള്‍ ക്യാഷ് കൗണ്ടറില്‍ കയറി പണവും കാര്‍ഡും അപഹരിച്ച് സ്ഥലം വിടുകയുമായിരുന്നു. ഇവിടെ കാമറയില്ലാത്തതും തിരിച്ചടിയായി. മൂന്ന് മിനിറ്റിനകം അക്രമികള്‍ മോഷണം നടത്തി സ്ഥലം വിട്ടു. ഇവിടെ എട്ടുവര്‍ഷമായി കച്ചവടം നടത്തുന്ന യൂസുഫിന് ആദ്യത്തെ അനുഭവമാണിത്. ടി-ഷര്‍ടും പാന്‍റും ധരിച്ച് കാറിലാണ് അക്രമികള്‍ എത്തിയത്.
വലിയ നോട്ടുകാണിച്ച് കടക്കാരെ പറ്റിച്ച് കടന്നുകളയുന്ന സംഘത്തെ മലയാളികള്‍ പിന്തുടര്‍ന്ന് വലയിലാക്കിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.ഖമീസില്‍ കോള്‍ഡ് സ്റ്റോര്‍ നടത്തുന്ന വില്ല്യാപ്പള്ളി സ്വദേശി സമീറിന്‍െറ കടയിലാണ് തട്ടിപ്പുസംഘം കഴിഞ്ഞ ദിവസം കാലത്ത് എത്തിയത്.
സ്വദേശികളായ രണ്ടു ചെറുപ്പക്കാര്‍ ടെലിഫോണ്‍ കാര്‍ഡ് വാങ്ങി 20 ദിനാര്‍ എടുത്തുകാണിച്ചു. അപ്പോള്‍ സമീര്‍ 19ദിനാര്‍ ബാക്കി എടുത്തതോടെ പൊടുന്ന അതുവാങ്ങി 20 ദിനാര്‍ കൊടുക്കാതെ കാറില്‍ കയറി കടന്നുകളയുകയായിരുന്നു.
ആദ്യം പതറിയെങ്കിലും സമീര്‍ ഉടന്‍ മറ്റൊരു കാറില്‍ അവരെ പിന്തുടര്‍ന്നു. തട്ടിപ്പുകാരുടെ കാറിന്‍െറ പിന്‍ഭാഗത്തെ നമ്പര്‍ പ്ളെയ്റ്റ് മറച്ചിരുന്നു.എന്നാല്‍ സല്‍മാനിയ സിഗ്നലില്‍ ഇവരുടെ വണ്ടിക്ക് കുറുകെ സ്വന്തം കാര്‍ നിര്‍ത്തി പ്രതികളെ സമീര്‍ പിടികൂടി. ഇവരോട് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയാറായില്ല.
പ്രതികള്‍ വേഗത്തില്‍ കാര്‍ പിറകോട്ടെടുത്ത് സ്ഥലം വിടുന്നതിനിടെ സമീര്‍ കാറിന്‍െറ മുന്‍വശത്തെ നമ്പര്‍ കുറിച്ചെടുത്ത് ഖമീസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തുടര്‍ന്ന് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
