പൈതൃകോത്സവത്തിന് നാളെ തുടക്കമാകും
text_fieldsമനാമ: വര്‍ഷം തോറും നടത്തിവരുന്ന പൈതൃകോത്സവത്തിന് നാളെ തുടക്കമാകുമെന്ന് ബഹ്റൈന്‍ സാംസ്കാരിക-പൈതൃക അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ ദേശീയ മ്യൂസിയത്തില്‍ നടക്കുന്ന പരിപാടി ഈ മാസം 21 വരെ തുടരും.
രാജ്യത്തിന്‍െറ സാംസ്കാരിക-പൈതൃക വളര്‍ച്ചയും ശേഷിപ്പുകളും വെളിപ്പെടുത്തുന്ന പരിപാടിയായിരിക്കുമിതെന്ന് അധികൃതര്‍ പറഞ്ഞു. മുത്തുവാരലും അതിന്‍െറ സംസ്കരണവും, പുരാതന സാമ്പത്തിക ക്രയവിക്രയങ്ങള്‍, സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളുള്‍ക്കൊള്ളുന്ന പരമ്പരാഗത കവിതകള്‍ തുടങ്ങിയവ വിവിധ ദിവസങ്ങളില്‍ അവതരിപ്പിക്കപ്പെടും. പാരമ്പര്യ വസ്തുക്കളും ആധുനിക ഉല്‍പന്നങ്ങളും വിപണനം നടത്താനുള്ള കൗണ്ടറുകളുമുണ്ടാകും.
ബഹ്റൈനിലെ പ്രശസ്തമായ കഹ്വക്കടകളുടെ സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വിജ്ഞാനപ്രദമായ പരിപാടികള്‍ വഴി നാടിന്‍െറ സാംസ്കാരിക പാരമ്പര്യം കുട്ടികളിലേക്ക് പകരാന്‍ കഴിയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.