സാമൂഹിക ഉത്തരവാദിത്ത അവാര്‍ഡ് എല്‍.എം.ആര്‍.എ മേധാവി ഏറ്റുവാങ്ങി
text_fieldsമനാമ: എല്‍.എം.ആര്‍.എക്ക് ലഭിച്ച സാമൂഹിക ഉത്തരവാദിത്ത അവാര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി ഏറ്റുവാങ്ങി.
വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിച്ചതും മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടതുമാണ് എല്‍.എം.ആര്‍.എക്ക് പ്രസ്തുത അവാര്‍ഡ് ലഭിക്കാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സാമൂഹിക ഉത്തരവാദിത്ത-സുസ്ഥിരതാ സമ്മേളനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രത്യേക അവാര്‍ഡാണ് എല്‍.എം.ആര്‍.എക്ക് ലഭിച്ചത്.
ഊര്‍ജ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സയുടെ രക്ഷാധികാരത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലാഭേഛയില്ലാതെ സമൂഹത്തിന് നല്‍കുന്ന സേവനങ്ങളെ മാനിച്ച് നല്‍കുന്ന അവാര്‍ഡ് മന്ത്രി ഉസാമക്ക് കൈമാറി.
സാമൂഹിക സംസ്കാരത്തിന്‍െറയും ഇസ്്ലാമിക നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ മാനിക്കുന്നതിനും അവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എല്‍.എം.ആര്‍.എ ശ്രമിക്കുന്നതായി മന്ത്രി പറഞ്ഞു.
2014ല്‍ വിദേശ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എല്‍.എം.ആര്‍.എ കാമ്പയിന്‍ നടത്തിയിരുന്നു.
16നും 26നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയിലും ബോധവത്കരണം നടത്തിയിരുന്നു. വീടുകളിലെ ജോലിക്കാര്‍ക്ക് കൃത്യസമയത്ത് വേതനം നല്‍കുകയെന്ന കാര്യത്തിന് കാമ്പയിനില്‍ പ്രഥമ പരിഗണന നല്‍കിയിരുന്നു. ഇതിനായി പ്രത്യേക മത്സരവും സംഘടിപ്പിച്ചു.
സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ ഈ സന്ദേശം ജനങ്ങളിലത്തെിക്കുവാന്‍ യുവാക്കളെ വ്യാപകമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഇത്തരം കാമ്പയിനുകളുമായി മുന്നോട്ട് വന്ന എല്‍.എം.ആര്‍.എ യുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അവാര്‍ഡ് നല്‍കവെ മന്ത്രി മിര്‍സ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.