യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: താന്‍ നിരപരാധിയെന്ന് റബീഉല്ല
text_fieldsമനാമ: നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടികൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഗള്‍ഫ് വ്യവസായി ഡോ.കെ.ടി.റബീഉല്ല വിശദീകരണവുമായി രംഗത്ത്. കേസില്‍ പറയുന്നയാളെ തട്ടികൊണ്ടുപോയത് തന്‍െറ അറിവോ സമ്മതത്തോടെയോ അല്ളെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ നുണപ്രചരണമാണ് നടത്തുന്നത്. ബിസിനസ് തര്‍ക്കം തീര്‍ക്കാന്‍ താന്‍ മധ്യസ്ഥനെ നിയോഗിച്ചിരുന്നെന്നും അയാള്‍ ചെയ്ത അവിവേകമാണ് ഈ സംഭവമെന്നും റബീഉല്ല പറയുന്നു.
ഈ വിഷയത്തില്‍ താന്‍ നിരപരാധിയാണെന്നും പ്രസ്താവനയില്‍ തുടര്‍ന്നു.
ബിസിനസ് പാര്‍ട്ണര്‍ഷിപ്പില്‍ ന്യായമായും തനിക്ക് ലഭിക്കേണ്ട പണം കിട്ടാതെ വന്നപ്പോള്‍ സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള പലരും ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് കേസില്‍ എനിക്കൊപ്പം ആരോപണ വിധേയനായ ആളെയും പ്രശ്നം പരിഹരിക്കാന്‍ നിയോഗിച്ചത്. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചത്. പക്ഷേ സംഭവിച്ചതെല്ലാം അതിനപ്പുറമുള്ള കാര്യങ്ങളായിരുന്നു.
ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ തന്നെ തകര്‍ക്കുക എന്ന ലക്ഷ്യമാണുള്ളത്. ഒമാനില്‍ താന്‍ പുതുതായി ആരംഭിക്കുന്ന ബിസിനസ് ശൃംഖല പലരും ഭീഷണിയായാണ് കരുതുന്നത്. നിരപരാധിത്വം തെളിയിക്കാന്‍ തയാറാണ്. കോടതിയേയും നിയമവ്യവസ്ഥയേയും ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍.
ബിസിനസ് ആവശ്യാര്‍ഥം നാട്ടിലില്ലാത്തതിനാല്‍ താന്‍ ഒളിവിലാണെന്ന് ചിലര്‍ വ്യാജ പ്രചാരണം നടത്തുകയാണ്.
ഇത് വാസ്തവമല്ല. പുതുതായി തുടങ്ങുന്ന ആശുപത്രിയിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങാനായി ഇപ്പോള്‍ യൂറോപ്പിലാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.