ബഷീര്‍ അമ്പലായിക്ക് കാരണം കാണിക്കല്‍ നോട്ടിസ്
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഒ.ഐ.സി.സി ഗ്ളോബല്‍ സെക്രട്ടറിയുമായ ബഷീര്‍ അമ്പലായിക്ക് അച്ചടക്കലംഘനത്തിന്‍െറ പേരില്‍ കാരണം കാണിക്കല്‍ നോട്ടിസ്. ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി കെ.എം.ഷെരീഫ് കുഞ്ഞാണ് കത്തയച്ചിരിക്കുന്നത്. ഗ്ളോബല്‍ കമ്മിറ്റി ഭാരവാഹി നിയമനത്തിനെതിരെ പ്രസ്താവനയിറക്കിയതിനാണ് അച്ചടക്കലംഘനത്തിന് നോട്ടിസ് നല്‍കിയത്. നടപടിയെടുക്കാതിരിക്കണമെങ്കില്‍ കത്തുലഭിച്ച് 15 ദിവസത്തിനകം മറുപടി ലഭിക്കണമെന്നും മാര്‍ച്ച് 28നെഴുതിയ കത്തില്‍ പറയുന്നു.
ഒ.ഐ.സി.സി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറത്തിനും ഒ.ഐ.സി.സിക്കുമെതിരെയും നിരുത്തരവാദപരമായ വാര്‍ത്ത മാധ്യമങ്ങളിലൂടെ നല്‍കിയതിനെതിരെ കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് ബഹ്റൈന്‍ ഒ.ഐ.സി.സിയിലെ ഉന്നതര്‍ പറഞ്ഞു.
എന്നാല്‍, ഇത്തരമൊരു കത്ത് കൈപറ്റിയിട്ടില്ളെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ളെന്നും ബഷീര്‍ അമ്പലായി പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ് വിജയത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ആ വേളയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ബഷീര്‍ അമ്പലായിയുടെ നേതൃത്വത്തില്‍ ബഹ്റൈനിലെ ഒരു സംഘം ‘ഐ’ ഗ്രൂപ്പുകാര്‍ നാദാപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രവീണ്‍കുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. അദ്ലിയയിലെ ആദ്യകാല വ്യാപാരിയായ നാദാപുരം സ്വദേശി മുഹമ്മദ് കുട്ടിയുടെ കടയില്‍ നിന്നാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.