തൊഴിലാളി അവകാശങ്ങള്‍ ഉറപ്പുവരുത്തും –എല്‍.എം.ആര്‍.എ മേധാവി
text_fieldsമനാമ: തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതായി എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വ്യക്തമാക്കി. ബഹ്റൈനിലെ ശ്രീലങ്കന്‍ അംബാസഡര്‍ എ. സാജ് മെന്‍ഡിസ്, നേപ്പാള്‍ അംബാസഡര്‍ മണിപ്രസാദ് ബഹ്ത്റായ് എന്നിവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്തുന്നതിനും ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനും കരുത്തുറ്റ നിയമങ്ങളാണുള്ളത്.
ബഹ്റൈനിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളുണ്ടെന്നും അവര്‍ വഴി മാത്രമേ റിക്രൂട്ട്മെന്‍റുകള്‍ നടക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്ത് തടയുന്നതിനും നിയമം ലംഘിച്ചതിന്‍െറ പേരില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് നിയമ സഹായവും അഭയവും ഒരുക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നുണ്ട്.
മനുഷ്യക്കടത്തില്‍ ഇരയാകുന്നവര്‍ക്കായി അഭയകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. മേഖലയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ അഭയ കേന്ദ്രമാണിത്.
റിക്രൂട്മെന്‍റ് ഉത്തരവാദപ്പെട്ട എജന്‍സികളെ ഏല്‍പിച്ചതിലൂടെ അനധികൃതമായി വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതും അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതും തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.