ബഹ്റൈന്‍ ഗ്രാന്‍റ് പ്രീ ഫോര്‍മുലവണ്‍ കാറോട്ട മത്സരം: വിജയകിരീടം ചൂടി നികോ റോസ്ബെര്‍ഗ്
text_fieldsമനാമ: ബഹ്റൈന്‍ ഗ്രാന്‍റ് പ്രീ ഫോര്‍മുലവണ്‍ കാറോട്ട മത്സരത്തിന്‍െറ അവസാന ദിവസമായ ഇന്നലെ നടന്ന 57ലാപ് റെയ്സില്‍ മെഴ്സിഡിസ് ഡ്രൈവര്‍ റികോ റോസ്ബെര്‍ഗ് വിജയകിരീടം ചൂടി. ഇദ്ദേഹത്തിന്‍െറ സംഘാംഗമായ ലെവിസ് ഹാമില്‍റ്റണ്‍ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്.
റെയ്സിന്‍െറ തുടക്കത്തില്‍ തന്നെ വള്‍റ്റേറി ബൊട്ടാസ് ലെവിസ് ഹാമില്‍റ്റന്‍െറ കാറിനെ ഇടിച്ചു.
ഇതോടെ, ബഹ്റൈന്‍ ഗ്രാന്‍റ് പ്രീയില്‍ ഹാട്രിക് വിജയം കൊയ്യാനുള്ള ഹാമില്‍റ്റന്‍െറ മോഹത്തിന് കരിനിഴല്‍ വീണു. ഹാമില്‍റ്റനെ ഇടിച്ചതിന് ബൊട്ടാസിന് പിഴ ചുമത്തിയിട്ടുണ്ട്. പരേഡ് ലാപില്‍ എഞ്ചിന്‍ തകരാറുമൂലം സെബാസ്റ്റ്യന്‍ വെറ്റലിന് വണ്ടിയോടിക്കാനായില്ല.
ഇന്ത്യയില്‍ നിന്നുള്ള ‘സഹാറ ഫോഴ്സി’ന്‍െറ നികോ ഹല്‍കെന്‍ബെര്‍ഗ്, സെര്‍ജിയോ പെരെസ് എന്നിവര്‍ യഥാക്രമം 15, 16 സ്ഥാനങ്ങളിലാണ്. ഇവര്‍ക്ക് പോയന്‍റ് ഇല്ല. നികോ റോസ്ബെര്‍ഗ് 25 പോയന്‍റാണ് നേടിയത്.
രണ്ടാമതത്തെിയ ഫെരാരിയുടെ കിമി റെയ്കോണന്‍ 18 പോയന്‍റ് നേടി. ലെവിസ് ഹാമില്‍റ്റണ് 15 പോയന്‍റാണ് ലഭിച്ചത്.
ജര്‍മ്മന്‍ ഡ്രൈവറായ നികോ റോസ്ബെര്‍ഗിന്‍െറ തുടക്കം തന്നെ അതിമനോഹരമായിരുന്നു. റെയ്കോണന്‍െറയോ ഹാമില്‍റ്റണിന്‍െറയോ റെയ്സ് റോസ്ബെര്‍ഗിന് ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല.
റോസ്ബെര്‍ഗിന്‍െറ കരിയറിലെ 16ാമത്തെ വിജയമാണിത്. മികച്ച തുടക്കമാണ് വിജയം ഉറപ്പാക്കിയതെന്ന് റോസ്ബെര്‍ഗ് വാര്‍ത്താലേഖകരോട് പറഞ്ഞു.
റെയ്സ് റിസല്‍ട്ട് ഇങ്ങനെ:
1.നികോ റോസ്ബെര്‍ഗ് (മെഴ്സിഡിസ്) ഒരു മണിക്കൂര്‍ 33മിനിറ്റ് 34.696 സെക്കന്‍റ്.
2. കിമി റെയ്കോണന്‍ (ഫെരാരി) ഒരു മണിക്കൂര്‍, 33മിനിറ്റ്, 44.978 സെക്കന്‍റ്.
3. ലെവിസ് ഹാമില്‍റ്റണ്‍ (മെഴ്സിഡിസ്) ഒരു മണിക്കൂര്‍, 34 മിനിറ്റ്, 04.844 സെക്കന്‍റ്.
4 ഡാനിയേല്‍ റികിയാര്‍ഡോ (റെഡ് ബുള്‍) ഒരു മണിക്കൂര്‍, 34 മിനിറ്റ്, 37.190 സെക്കന്‍റ്.
ശനിയാഴ്ച സര്‍ക്യൂട്ടില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ ലെവിസ് ഹാമില്‍റ്റണ്‍ ഏറ്റവും വേഗതയേറിയ കാറോട്ടക്കാരനായിരുന്നു. റികോ റോസ്ബെര്‍ഗിനെയാണ് ലെവിസ് കടത്തിവെട്ടിയത്.
ഫെരാരിയുടെ ജോഡികളായ സെബാസ്റ്റ്യന്‍ വെറ്റലും കിമി റെയ്കോണെനും മൂന്നും നാലും സ്ഥാനത്തത്തെി.
എന്നാല്‍ ഇത് അവസാന ദിവസം അട്ടിമറിയുകയായിരുന്നു. സാഖിര്‍ ട്രാക്കുകണ്ട ഏറ്റവും വേഗതയേറിയ കാറോട്ടമാണ് ശനിയാഴ്ച ബ്രിട്ടീഷുകാരനായ ലെവിസ് ഹാമില്‍റ്റണ്‍ നടത്തിയത് (ഒരു മിനിറ്റ്, 29.493 സെക്കന്‍റ്).
മൂന്നു നാള്‍ നീണ്ട ബഹ്റൈന്‍ ഗ്രാന്‍റ് പ്രീക്ക് ഇതോടെ തിരശ്ശീല വീണു. പാട്ടും, നൃത്തവും, വിനോദ പരിപാടികളും കൊണ്ട് മുഖരിതമായി സാഖിര്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ അടുത്ത വര്‍ഷവും ഒന്നിക്കാമെന്നു പറഞ്ഞാണ് പലരും പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
