പ്രവാചക ജീവിതം പഠനവിധേയമാക്കുക –എം.എം.അക്ബര്‍
text_fieldsമനാമ: വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നവര്‍ പ്രവാചകന്‍െറ ജീവിതം വസ്തുനിഷ്ഠമായി പഠിക്കണമെന്ന് ‘നിച് ഓഫ് ട്രൂത്ത്’ ഡയറക്ടര്‍ എം.എം.അക്ബര്‍ പറഞ്ഞു.
പാകിസ്ഥാന്‍ ക്ളബില്‍ ഇസ്ലാമിക് ദഅവാ സെന്‍റര്‍ മലയാള വിഭാഗം സംഘടിപ്പിച്ച പൊതു പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്‍െറ ജീവിതം തുറന്ന പുസ്തകമാണ്. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ പഠനവിധേയമാക്കാതെ വിമര്‍ശിക്കുന്നത് നീതികരിക്കാന്‍ കഴിയില്ല.
മാതൃകാജീവിതം നയിച്ച പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ക്ക് യാതൊരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. അദ്ദേഹത്തിനെതിരെ വസ്തുനിഷ്ഠമായ യാതൊരു വിമര്‍ശവും ഉന്നയിക്കാന്‍ ശത്രുക്കള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല.
പ്രവാചകന്‍െറ ജീവിതത്തെ സംശയത്തോടെ കണ്ട ചിന്തകരും മറ്റും വിശദമായ പഠനത്തിനുശേഷം പ്രവാചകന്‍ നിന്ദിക്കപ്പെടേണ്ടവനല്ളെന്ന് തിരിച്ചറിഞ്ഞവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സദസിന്‍െറ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ദഅവ സെന്‍റര്‍ അഡൈ്വസര്‍ ശൈഖ് അലി മത്തര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
‘നിച് ഓഫ് ട്രൂത്ത്’ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് സൈഫുല്ല ഖാസിം അധ്യഷത വഹിച്ച ചടങ്ങില്‍, മൂസ സുല്ലമി സ്വാഗതവും സുഹൈല്‍ മേലടി നന്ദിയും പറഞ്ഞു.
കെ.എം.സി.സി പ്രസിഡന്‍റ് എസ്.വി ജലീല്‍, ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ്വി എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.