Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2015 2:50 PM IST Updated On
date_range 23 Sept 2015 2:50 PM ISTഎങ്ങും തിരക്ക്; ട്രാഫിക് പൊലീസ് സുസജ്ജം ബലിപെരുന്നാളിന് ബഹ്റൈന്‍ ഒരുങ്ങി
text_fieldsbookmark_border
മനാമ: വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം ത്യാഗസ്മരണകള്‍ അയവിറക്കുന്ന ബലിപെരുന്നാള്‍ പടിവാതില്‍ക്കലത്തെി നില്‍ക്കെ ബഹ്റൈനിലെങ്ങും ഉത്സവപ്രതീതി. പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനത്തെുന്നവരുടെ തിരക്കാണ് മാളുകളില്‍. വിവിധ ഷോപ്പുകള്‍ പെരുന്നാള്‍ പ്രമാണിച്ച് ആഴ്ചകള്‍ക്കു മുമ്പേ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവസാന ഘട്ട ഷോപ്പിങിനായി ജനം പുറത്തിറങ്ങിയതോടെ ഇന്നലെ ബഹ്റൈന്‍ റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. എല്ലാ റോഡുകളും പാര്‍ക്കിങ് ഏരിയകളും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു.
ഇത്തവണ ബലിപെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യന്‍ സമൂഹത്തിനെ ലക്ഷ്യമിട്ട് വമ്പിച്ച സ്റ്റേജ് ഷോകളാണ് വരുന്ന മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍ പങ്കെടുക്കുന്ന സംഗീതനിശ, മഞ്ജുവാര്യര്‍, നിവിന്‍പോളി തുടങ്ങിവര്‍ അണിനിരക്കുന്ന ‘മ്യൂസിക്കല്‍ റെയ്ന്‍’, ‘പട്ടുറുമാല്‍’ സ്റ്റേജ് ഷോ എന്നിവ ഈ ദിനങ്ങളിലെ പ്രധാന പരിപാടികളാണ്. മറ്റ് നിരവധി താരങ്ങളും വിവിധ പരിപാടികള്‍ക്കായി എത്തുന്നുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് ആറ് ദിവസമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആയതിനാല്‍ ഇതര ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പലരുടെയും ബന്ധുക്കളും സുഹൃത്തുക്കളും അവധിയാഘോഷങ്ങളില്‍ പങ്കെടുക്കാനായി ബഹ്റൈനില്‍ എത്തുന്നുണ്ട്.
ഓണാഘോഷങ്ങള്‍ തീരും മുമ്പാണ് പെരുന്നാളും എത്തിയത്. അതുകൊണ്ട് ഓണവും ബക്രീദും ഒരുമിച്ചാണ് പല സംഘടനകളും ആഘോഷിക്കുന്നത്.
മനാമ: പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലേക്ക് സൗദി കോസ്വേ വഴി വന്‍ ഗതാഗതമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ട്രാഫിക് ജനറല്‍ ഡയറക്ടര്‍ ശൈഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫ പറഞ്ഞു. പെരുന്നാള്‍ നമസ്കാരം നടക്കുന്ന പള്ളികള്‍ക്കു സമീപവും ഈദ്ഗാഹിനടുത്തും ട്രാഫിക് പൊലീസിനെ വിന്യസിക്കും. തിരക്കേറിയ റോഡുകള്‍, പാര്‍ക്കുകള്‍, മാളുകള്‍, കിങ് ഫഹദ് കോസ്വേ എന്നിവിടങ്ങളില്‍ അവധിദിനങ്ങളില്‍ ഉടനീളം ട്രാഫിക് പൊലീസ് സാന്നിധ്യമുണ്ടാകും. ട്രാഫിക് പൊലീസിന്‍െറ ജോലികള്‍ പതിവുപോലെ നടക്കും. എല്ലാ ഗവര്‍ണറേറ്റിലും ഓഫിസുകള്‍ കാലത്ത് 7മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കും. അപകടങ്ങള്‍ ഉണ്ടായാല്‍ ഡ്രൈവര്‍മാര്‍ 199 എന്ന നമ്പറിലേക്ക് വിളിക്കണം. ഇതുവഴി തൊട്ടടുത്തുള്ള ട്രാഫിക് ഓഫിസില്‍ വിവരമറിയിക്കാനാകും. പരിക്കുകളില്ലാത്ത അപകടവിവരങ്ങളാണ് ഈ നമ്പറില്‍ അറിയിക്കേണ്ടത്.
ഈദ് അവധിയിലുടനീളം ട്രാഫിക് കള്‍ചര്‍ ഡയറക്ടറേറ്റ് ട്രാഫിക് ബോധവത്കരണ പരിപാടികള്‍ നടത്തും. മെച്ചപ്പെട്ട റോഡ് സംസ്കാരം വളര്‍ത്തിയെടുക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും എല്ലാവരും ട്രാഫിക് അധികൃതരുമായി സഹകരിക്കണമെന്ന് ജനറല്‍ ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.
ഡ്രൈവര്‍മാര്‍ താമസസ്ഥലങ്ങളില്‍ വാഹനം വേഗതകുറച്ച് ഓടിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി പൗരന്‍മാരുടെയും വിശിഷ്യാ കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
