സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ മുന്നേറ്റം –ശൈഖ ഹിസ്സ
text_fieldsമനാമ: ബഹ്റൈനി വനിതകള്‍ക്ക് വിവിധ മേഖലകളില്‍ അര്‍ഹമായ സ്ഥാനം നേടാനും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ ഭരണ കാലഘട്ടത്തില്‍ സാധിച്ചതായി വനിതാ സുപ്രീം കൗണ്‍സില്‍ അംഗവും ചൈനയില്‍ നടന്ന വിമന്‍സ് ഫോറത്തില്‍ പങ്കെടുക്കുന്ന സംഘത്തലവയുമായ ശൈഖ ഹിസ്സ ബിന്ത് ഖലീഫ ആല്ഖഖലീഫ വ്യക്തമാക്കി.
2000 മുതല്‍ രാജ്യത്ത് നടപ്പാക്കിത്തുടങ്ങിയ പരിഷ്കരണ പദ്ധതികള്‍ ഏറ്റവും ഗുണകരമായത് സ്ത്രീകള്‍ക്കായിരുന്നു. തൊഴില്‍-സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ അവരുടെ സാന്നിധ്യം നിര്‍ണാകയമായി മാറുന്ന സാഹചര്യത്തിലേക്ക് ബഹ്റൈന്‍ വളര്‍ന്നു.
അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുന്നുന്ന ഭരണഘടനയാണ് ബഹ്റൈന്േറത്. സ്ത്രീക്കും പുരുഷനും തുല്യ പദവിയും അവസര സമത്വവും ഉറപ്പുനല്‍കാന്‍ അതിന് സാധിച്ചിട്ടുണ്ട്. ബഹ്റൈന്‍െറ പുരോഗതിയിലും വളര്‍ച്ചയിലും ഇന്ന് സ്ത്രീ സാന്നിധ്യം നിര്‍ണായകമായി മാറിയതായി അവര്‍ ചൂണ്ടിക്കാട്ടി.
ബഹ്റൈനിലെ സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പാ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചു. വിവിധ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാനും മത്സരിച്ച് വിജയിക്കാനുമായി.
സമ്മേളനത്തില്‍ പങ്കെടുക്കാനും ബഹ്റൈനിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കാനും സാധിച്ചതിലുള്ള സന്തോഷവും നന്ദിയും അവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.