Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 2:06 PM IST Updated On
date_range 21 Oct 2015 2:06 PM ISTഎയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ് വിമാനം ഡല്‍ഹിയിലേക്ക്
text_fieldsbookmark_border
മനാമ: എയര്‍ ഇന്ത്യ ഈ മാസം 26 മുതല്‍ ബഹ്റൈനില്‍ നിന്ന് ഡല്‍ഹിയിലേക്ക് നോണ്‍ സ്റ്റോപ് ഫൈ്ളറ്റ് സര്‍വീസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാണ് വിമാനമുണ്ടാവുക.
രാത്രി 11മണിക്ക് ബഹ്റൈനില്‍ നിന്ന് പുറപ്പെടുന്ന എ.ഐ 940 വിമാനം ഡല്‍ഹിയില്‍ പുലര്‍ച്ചെ 5.20ന് എത്തും. ഇതിനു പുറമെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള കണക്ഷന്‍ ഫൈ്ളറ്റുകളും ലഭ്യമാണ്.
അമൃത്സര്‍,പട്ണ, ലക്നോ,കൊല്‍കത്ത, ഹൈദരാബാദ്, വിശാഖപട്ടണം, വാരാണസി, ബംഗളൂരു, ചെന്നൈ, സിംഗപ്പൂര്‍, ബാങ്കോക്, ഫ്രാങ്ക്ഫര്‍ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കണക്ഷന്‍ ഫൈ്ളറ്റ് ലഭിക്കുക.
ദല്‍ഹിയില്‍ നിന്ന് തിരിച്ചുള്ള വിമാനം വൈകീട്ട് 7.50ന് പുറപ്പെട്ട് രാത്രി 9.55ന് ബഹ്റൈനില്‍ എത്തും . എ319 വിഭാഗത്തിലുള്ള വിമാനമാണ് പുതിയ സര്‍വീസിന് ഉപയോഗിക്കുക. ഇതില്‍ ബിസിനസ്, ഇക്കോണമി ക്ളാസുകള്‍ ലഭ്യമാണ്. നിലവില്‍ ഡല്‍ഹിയിലേക്ക് ഞായര്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ യാത്രചെയ്യാനായി ബുക്ക് ചെയ്തവര്‍ എയര്‍ ഇന്ത്യ റിസര്‍വേഷന്‍ ഓഫിസുമായോ ട്രാവല്‍ ഏജന്‍റുമായോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
