Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 2:07 PM IST Updated On
date_range 21 Oct 2015 2:07 PM ISTഅസഹിഷ്ണുതക്കെതിരെ എഴുത്തുകാരും പൊതുപ്രവര്‍ത്തകരും സംഘടിക്കുന്നു
text_fieldsbookmark_border
മനാമ: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കല്‍ബുര്‍ഗിയുടെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ടും രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതക്കെതിരെ പ്രതിഷേധിക്കുന്ന എഴുതുക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ബഹ്റൈനിലെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഒപ്പുശേഖരണം നടത്തുകയും ഒത്തുകൂടുകയും ചെയ്യുന്നു.
പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 39175836 ,39186439 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടക സമിതിക്കു വേണ്ടി അഡ്വ.ജോയ് വെട്ടിയാടന്‍,ഫിറോസ് തിരുവത്ര എന്നിവര്‍ അറിയിച്ചു.ഇന്ത്യയില്‍ സ്വതന്ത്ര ചിന്തക്കും യുക്തി ബോധത്തിനും വേണ്ടി നില കൊള്ളുന്ന മുഴുവ മനുഷ്യരെയും ഭിഷണിപ്പെടുത്തി നിര്‍ത്താമെന്നാണ് ഇവര്‍ കരുതുന്നത്. ഇതിന് ഭരണകൂടം നിശബ്ദ പിന്തുണയും നല്‍കുകയാണ്.
ഇതിനെതിരെ അവാര്‍ഡുകളും ബഹുമതികളും നിരസിച്ചും തിരിച്ചു നല്‍കിയും സര്‍ക്കാര്‍ സമിതികളില്‍ നിന്ന് രാജി വെച്ചും പ്രതിഷേധിക്കുകയാണ് എഴുത്തുകാര്‍.
ഈ സാഹചര്യത്തിലാണ് ബഹ്റൈന്‍ മലയാളികളായ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story