പ്രശ്നങ്ങളില്‍ പെടുന്ന വീട്ടുജോലിക്കാരെ വേശ്യാവൃത്തിയിലത്തെിക്കുന്ന സംഘങ്ങള്‍ സജീവം
text_fieldsമനാമ: പ്രശ്നങ്ങളില്‍ പെടുന്ന വീട്ടുജോലിക്കാരെ വേശ്യാവൃത്തിയിലേക്ക് വലവീശുന്ന സംഘം സജീവമാണെന്ന് ഒരു കേസിന്‍െറ വിചാരണക്കിടെ പൊലീസ് ഡിറ്റക്ടീവ് ഹൈ ക്രിമിനല്‍ കോടതിയില്‍ പറഞ്ഞു. പലരെയും ചതിയില്‍ വീഴ്ത്തി ഉയര്‍ന്ന തുകക്ക് വില്‍ക്കുന്ന രീതിയാണ് ഏജന്‍റുമാര്‍ പിന്തുടരുന്നത്.
പലവിധ പ്രശ്നങ്ങള്‍ മൂലം സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരാണ് കൂടുതലും ഇത്തരം സംഭവങ്ങളില്‍ പെടുന്നത്. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ മറ്റ് ജോലികള്‍ തരപ്പെടുത്തി തരാമെന്ന് വാഗ്ധാനം ചെയ്താണ് വഞ്ചനക്ക് കളമൊരുങ്ങുന്നത്.
കാര്‍ കഴുകി ജീവിക്കുന്നവര്‍, കോള്‍ഡ് സ്റ്റോര്‍ ജീവനക്കാര്‍, മറ്റ് ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാര്‍ എന്നിവരെയാണ് ഏജന്‍റുമാര്‍ ഇരകളെ വീഴ്ത്താനായി ഉപയോഗപ്പെടുത്തുന്നത്. ചില ഘട്ടങ്ങളില്‍ ഇവര്‍ നേരിട്ടുമത്തൊറുണ്ട്. സഹായവുമായി എത്തുന്ന സ്വന്തം നാട്ടുകാരെ പലരും കണ്ണടച്ച് വിശ്വസിക്കാറാണ് പതിവ്. യുവതികളെ മറ്റുള്ളവര്‍ക്ക് കൈമാറും മുമ്പ് പലരും ബലാത്സംഗത്തിനിരയാക്കിയ സംഭവങ്ങളുമുണ്ട്.
ഇങ്ങനെയുള്ള ഒരു സംഘത്തില്‍ പെട്ട യുവതി തന്‍െറ ദുരിതകഥ കോടതിയില്‍ വിശദീകരിച്ചു. 2013മുതല്‍ സ്ത്രീകളെ വലവീശുന്ന സംഘത്തില്‍ പെട്ട രണ്ടു ബംഗ്ളാദേശികളെയും കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.