Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാടകമത്സരം: പുരസ്കാര...

നാടകമത്സരം: പുരസ്കാര വിതരണം നടന്നു

text_fields
bookmark_border
നാടകമത്സരം: പുരസ്കാര വിതരണം നടന്നു
cancel

മനാമ: കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ നടന്ന പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരത്തിന്‍െറ ഫലപ്രഖ്യാപനവും സമ്മാനവിതരണവും സമാജത്തില്‍ നടന്നു.
 പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, സെക്രട്ടറി വി.കെ.പവിത്രന്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍റഹ്മാന്‍, വിധികര്‍ത്താക്കളായ എം.ആര്‍ ഗോപകുമാര്‍, ജയസൂര്യ, കലാവിഭാഗം സെക്രട്ടറി ജയകുമാര്‍, നാടകക്ളബ് കണ്‍വീനര്‍ ശിവകുമാര്‍ കുളത്തൂപ്പുഴ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഏഴ് നാടകങ്ങളായിരുന്ന മത്സരത്തില്‍ അരങ്ങേറിയത്. ‘മധ്യധരണ്യാഴി’ മികച്ച നാടകവും ഈ നാടകത്തിലെ സുധാകരന്‍ എന്ന കഥാപാത്രമായ ശിവകുമാര്‍ കൊല്ലറോത്തും സുനന്ദയായി വേഷമിട്ട സെലീന നൗഷാദും മികച്ച നടീനടന്മാരുമായി.  
മികച്ച സംവിധായകനായി വിഷ്ണു നാടകഗ്രാമവും (‘മധ്യധരണ്യാഴി’) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ നാടകം ‘ബാ’യും സംവിധായകന്‍ ഹരീഷ് മേനോനു(‘ബാ’)മാണ്. രണ്ടാമത്തെ നടന്‍ ശ്രീജിത്ത് ഫറൂഖ് (‘ബാ’), രണ്ടാമത്തെ നടി ശിവകീര്‍ത്തി രവീന്ദ്രന്‍ (‘നടന്‍’), മികച്ച ബാലതാരം കൃഷ്ണ ആര്‍.നായര്‍ (‘കുട്ടപ്പായി’), രചയിതാവ് അഡ്വ. ജലീല്‍ (‘ബാ’), സംഗീതം കിരണ്‍ കൃഷ്ണ (‘ബാ’), ദീപ വിതാനം, വിഷ്ണു നാടകഗ്രാമം (‘മധ്യധരണ്യാഴി’), ചമയം ജഗദീഷ് ശിവന്‍, സുരേഷ് അയ്യമ്പിള്ളി (‘ബാ’), രംഗ സജ്ജീകരണം സുരേഷ് അയ്യമ്പിള്ളി (‘മധ്യധരണ്യാഴി’).നാടകങ്ങളെക്കുറിച്ചുള്ള അവലോകനം വിധികര്‍ത്താക്കള്‍ സദസിന് മുമ്പാകെ അവതരിപ്പിച്ചു.
മികച്ച നാടകങ്ങളാണ് ബഹ്റൈനില്‍ അരങ്ങേറിയതെന്ന് എം.ആര്‍. ഗോപകുമാര്‍ പറഞ്ഞു.
നാട്ടില്‍ പ്രഫഷനല്‍-അമച്വര്‍ നാടകപ്രവര്‍ത്തകര്‍ അനാവശ്യ ചേരുവകള്‍ ചേര്‍ത്ത് നാടകങ്ങളെ നശിപ്പിച്ചു. ഇതില്‍നിന്ന് വ്യത്യസ്തമായി നല്ല നാടകങ്ങള്‍ കേരളത്തിന് പുറത്തത് കാണാന്‍ കഴിയുന്നുണ്ട്. നടീനടന്മാരുടെ അമിതമായ മേക്കപ്പും, മുഖത്തെ വെളിച്ചമില്ലായ്മയും മറ്റും അഭിനയത്തെ ഇല്ലാതാക്കുന്നു. അത്തരം സംഭവങ്ങള്‍ ഈ നാടകങ്ങളിലും ഉണ്ടായി. സംഗീതത്തിന്‍െറയും രംഗസജ്ജീകരണങ്ങളുടെ അമിത സാന്നിധ്യം നാടകങ്ങളില്‍ അനുഭവപ്പെട്ടു. എന്നിരുന്നാലും നാടകങ്ങള്‍ മികവ് പുലര്‍ത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അമ്പത് മിനിറ്റുള്ള നാടകങ്ങളില്‍ അനവധി തവണ സ്റ്റേജില്‍ ഇരുട്ടുപരന്നു. ഇത് പ്രേക്ഷകനെ നാടകത്തില്‍നിന്നും അകറ്റുകയാണ് ചെയ്തെന്ന് ജയസൂര്യ പറഞ്ഞു. ഒരു നാടകത്തില്‍ ഒട്ടനവധി കാര്യങ്ങള്‍  പറയാന്‍ ശ്രമിച്ചാല്‍ ആ നാടകം പരാജയമാകും. അത്തരം രണ്ട് നാടകങ്ങള്‍ മത്സരത്തിനായി വന്നു. അതിഭാവുകത്വം ചില നാടകങ്ങളില്‍ പ്രകടമായിരുന്നു. 
എന്നിരുന്നാലും മികച്ച നടീനടന്മാരെയും ബാലതാരങ്ങളെയും എല്ലാ നാടകത്തിലും കാണാനിടയായെന്ന് ഇദ്ദേഹം പറഞ്ഞു.
വിശിഷ്ടാതിഥികള്‍ക്ക് സമാജത്തിന്‍െറ സ്നേഹോപഹാരം നല്‍കി. അബ്ദുല്‍ റഹ്മാന്‍ നന്ദി രേഖപ്പെടുത്തി. ബിജു എം. സതീഷ് പരിപാടികള്‍ നിയന്ത്രിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drama competetion
Next Story