തലശ്ശേരി സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
text_fieldsമനാമ: ബഹ്റൈന്‍ പൊലീസില്‍ ജോലി ചെയ്തിരുന്ന തലശ്ശേരി മേലെ ചെമ്പാട് അനീക്കല്‍ വീട്ടില്‍ അബ്ദുല്ല യൂസുഫ് (51) ഹൃദയാഘാതം മൂലം നിര്യാതനായി. പനിയെ തുടര്‍ന്ന് സ്വകാര്യ നഴ്സിങ്ങ് ഹോമില്‍ ചൊവ്വാഴ്ച രാത്രി സഹോദരനൊപ്പം ചികിത്സക്കായി എത്തിയതായിരുന്നു അബ്ദുല്ല. പ്രമേഹവുമുണ്ടായിരുന്ന ഇയാള്‍ ആശുപത്രിയില്‍ പരിശോധനക്കിടെ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. വൈദ്യസഹായം നല്‍കുന്നതിനു മുമ്പുതന്നെ മരിക്കുകയും ചെയ്തു.
32 വര്‍ഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം മൂന്നു വര്‍ഷം മുമ്പാണ് പൊലീസില്‍ നിന്ന് സ്വയം വിരമിച്ചത്. തുടര്‍ന്ന് ഇവിടെ സന ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ:സുഹറ. മക്കള്‍: നസീര്‍ (ദുബൈ), നസ്മത്ത് (ഖത്തര്‍), ഷംനത്ത് (ബഹ്റൈന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി), നജ (ഇന്ത്യന്‍സ്കൂള്‍ വിദ്യാര്‍ഥിനി). സഹോദരങ്ങളായ നിസാര്‍, മുഹമ്മദ് എന്നിവരും ബഹ്റൈനിലുണ്ട്. നാസര്‍ (ദുബൈ), നാട്ടിലുള്ള ഇബ്രാഹിം, ഇസ്മായില്‍ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
മകളുടെ നിശ്ചയിച്ച വിവാഹം നടക്കുന്നതിന് തൊട്ടുമുമ്പാണ് അബ്ദുല്ല യൂസുഫിന്‍െറ മരണം. ബഹ്റൈന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മകള്‍ ഷംനത്തിന്‍െറ വിവാഹം ഖത്തറിലുള്ള നാദാപുരം സ്വദേശിയുമായി ഉറപ്പിച്ചിരുന്നു.
ഈ മാസം 27ന് നിക്കാഹ് നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലുണ്ടായ വേര്‍പാട് സുഹൃത്തുക്കളേയും ബന്ധുക്കളേയും ദുഖത്തിലാഴ്ത്തി. ബഹ്റൈനിലെ സാമൂഹിക രംഗത്ത് സജീവമായിരുന്ന ഇദ്ദേഹത്തിന് വലിയൊരു സുഹൃദ്വലയമുണ്ട്. മരണ വാര്‍ത്തയറിഞ്ഞ് ചൊവ്വാഴ്ച രാത്രി നിരവധി പേരാണ് ആശുപത്രിയിലേക്കത്തെിയത്. ഉപ്പയുടെ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലത്തെിയ മക്കളുടെ കരച്ചിലിനുമുമ്പില്‍ കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞു.
ഇന്നലെ സല്‍മാനിയ ആശുപത്രിയില്‍ മയ്യത്ത് നമസ്കാരം നടത്തി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
മരണവിവരമറിഞ്ഞ് ദുബൈയിലുള്ള മകന്‍ നസീറും സഹോദരന്‍ നാസറും ബഹ്റൈനിലത്തെി.
നസീറിനൊപ്പം സഹോദരിമാര്‍ ഉച്ചക്ക് കോഴിക്കോട്ടേക്കു പോകുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്കു മടങ്ങി.
നിക്കാഹിനുള്ള ഒരുക്കങ്ങള്‍ക്കായി ഭാര്യ മൂന്നുദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്. കെ.എം.സി.സി നേതാക്കളും ‘പ്രതിഭ’ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.