Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഒമ്പത് മാസത്തിനിടെ...

‘ഒമ്പത് മാസത്തിനിടെ പരിഗണിച്ചത് 6.3 ദശലക്ഷം ഡോളറിന്‍െറ സാമ്പത്തിക ഇടപാട് കേസുകള്‍’ 

text_fields
bookmark_border

മനാമ: 2015 ജനുവരി ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 6.3 ദശലക്ഷം ദിനാറിന്‍െറ സാമ്പത്തിക ഇടപാട് കേസുകള്‍ പരിഗണിച്ചതായി ജി.സി.സി വാണിജ്യ തര്‍ക്ക പരിഹാര കേന്ദ്രം അറിയിച്ചു. 
എഞ്ചിനീയറിങ്, വാണിജ്യം, റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം തുടങ്ങിയവ വിവിധ മേഖലകളില്‍ നിന്നുള്ള കേസുകള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്നാണ് ലഭിച്ചത്. 
സാമ്പത്തിക തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജി.സി.സി തലത്തില്‍ സംവിധാനമുണ്ടാകണമെന്ന നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് തര്‍ക്കപരിഹാര കേന്ദ്രം നിലവില്‍ വന്നതെന്ന് ജനറല്‍ സെക്രട്ടറി അഹ്മദ് നജം വ്യക്തമാക്കി. 
ഇക്കാര്യത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും  ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെയും ഉത്തരവുകള്‍ തര്‍ക്കപരിഹാര കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സഹായകമായിട്ടുണ്ട്. വേഗത്തിലും രഹസ്യസ്വഭാവത്തിലും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വാദിക്കും പ്രതിക്കും തെളിവുകള്‍ ഹാജരാക്കുന്നതിനും ഈ സംവിധാനം അവസരമൊരുക്കിയിട്ടുണ്ട്. 
 വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കനുസരിച്ചാണ് തര്‍ക്ക പരിഹാര കേന്ദ്രം തീരുമാനത്തിലത്തെുന്നത്. അതിനാല്‍ കോടതികള്‍ക്കു സമാനമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ ഈ കേന്ദ്രത്തിന് സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയിലെ വളര്‍ച്ചക്കും പുരോഗതിക്കും തര്‍ക്കപരിഹാര കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം സഹായകമായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:the cases of financial transaction
Next Story