‘കുടുംബ’ വായനയുടെ ആഘോഷം ഇനി ബഹ്റൈനിലും
text_fieldsമനാമ: മലയാളികളുടെ വായനാലോകത്ത് പകിട്ടും പുതുമയുമാര്‍ന്ന സംഭാവനകളേകി ചരിത്രം സൃഷ്ടിച്ച ‘മാധ്യമം’ തറവാട്ടില്‍നിന്ന് ഇറങ്ങുന്ന പുതിയ പ്രസിദ്ധീകരണമായ ‘കുടുംബം’ മാസികയുടെ ബഹ്റൈന്‍ തല പ്രകാശനം കേരളീയ സമാജത്തില്‍ നടന്നു. സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഡോ.ഷെമിലി പി.ജോണിന് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. വി.അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞു. സഈദ് റമദാന്‍ നദ്വി അധ്യക്ഷനായിരുന്നു. എ.വി.ഷെറിന്‍ ‘കുടുംബം’ പരിചയപ്പെടുത്തി. കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ‘മാധ്യമം-മീഡിയ വണ്‍’ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാനാണ് ‘കുടുംബം’ നാടിന് സമര്‍പ്പിച്ചത്.
പ്രമുഖ ഇന്ത്യന്‍-ഇംഗ്ളീഷ്എഴുത്തുകാരി അനിതാ നായര്‍,മലയാളികളുടെ പ്രിയനടന്‍ ശ്രീനിവാസന്‍, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.
മലയാളികളുടെ വായനാശീലത്തെ മാറ്റിത്തീര്‍ത്ത ‘മാധ്യമ’ത്തിന്‍െറ പുതിയ പ്രസിദ്ധീകരണം മൂല്യബോധമുള്ള വായനസംസ്കാരത്തെ രൂപപ്പെടുത്തുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ സഈദ് റമദാന്‍ നദ്വി പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ സവിശേഷ സ്ഥാനമാണ് ‘മാധ്യമം’ പ്രസിദ്ധീകരണങ്ങള്‍ക്കുള്ളതെന്ന് വര്‍ഗീസ് കാരക്കലും ഡോ.ഷെമിലി.പി.ജോണും സൂചിപ്പിച്ചു. ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഷക്കീബ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.