ജനാധിപത്യ ശാക്തീകരണം: ബഹ്റൈന്‍ മുന്നിലെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി
text_fieldsമനാമ: ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മേഖലയില്‍ ബഹ്റൈന്‍ മുന്നിലാണെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ അവര്‍ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയുമായി ചര്‍ച്ച നടത്തവെയാണ് പ്രസ്തുത പരാമര്‍ശം നടത്തിയത്. ജര്‍മന്‍ മന്ത്രിക്ക് ബഹ്റൈനിലേക്ക് സ്വാഗതമോതിയ ശൈഖ് റാഷിദ് ‘മനാമ ഡയലോഗ്’ വിജയകരമായതിന്‍െറ സന്തോഷം പങ്കുവെച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധമടക്കമുള്ള മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനും ചര്‍ച്ചകള്‍ നടന്നു.
ബഹ്റൈനിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണെന്നും ഈ മേഖലയിലെ പരിഷ്കരണങ്ങള്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്‍െറ സമൂലമായ പുരോഗതിക്ക് വേണ്ടിയുള്ള ഹമദ് രാജാവിന്‍െറ പരിഷ്കരണ സംരംഭങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി വിശദീകരിച്ചു.
മനുഷ്യവകാശ സംരക്ഷണം, അഭിപ്രായ-വ്യക്തി സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിന് ഭരണഘടന ശക്തമായ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ വിപുലപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ രംഗത്ത് ജര്‍മനിയുമായി കൂടുതല്‍ സഹകരിക്കാന്‍ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. തീവ്രവാദത്തിനെതിരെ മുഴുവന്‍ രാജ്യങ്ങളുമായി സഹകരിക്കാന്‍ ബഹ്റൈന്‍ നേരത്തെ തന്നെ സന്നദ്ധമായ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
കൂടിക്കാഴ്ചയില്‍ പബ്ളിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് അല്‍ഹസന്‍, ആഭ്യന്തര മന്ത്രാലയ മാനേജര്‍ മേജര്‍ ജനറല്‍ രിയാദ് ഈസ അബ്ദുല്ല എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.