തിരക്ക് ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ബസ് സര്‍വീസ് തുടങ്ങാന്‍ നീക്കം
text_fieldsമനാമ: മുഹറഖില്‍ റോഡിലെ തിരക്ക് ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ബസ് സര്‍വീസ് തുടങ്ങാന്‍ ആലോചന. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് ആന്‍ഡ് അര്‍ബന്‍ പ്ളാനിങ് മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടികളെ സ്കൂളിലത്തെിക്കാനും കൊണ്ടുപോകാനും വരുന്ന രക്ഷിതാക്കളുടെ വാഹനങ്ങള്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതിനെ തുടര്‍ന്നാണ് ബസ് സര്‍വീസിനെക്കുറിച്ച് ആലോചന തുടങ്ങിയത്.
ബഹ്റൈന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ബസുകള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. രാവിലെയും വൈകിട്ടും തിരക്കുള്ള സമയത്ത് രക്ഷിതാക്കളുടെ വാഹനങ്ങള്‍ ഒന്നിച്ചത്തെുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ഇതിന് പകരം ബസുകള്‍ ഏര്‍പ്പെടുത്തിയാല്‍ ഗതാഗതക്കുരുക്കും അപകടവും കുറക്കാമെന്നതിന് പുറമെ ഇന്ധന ചെലവും ലാഭിക്കാന്‍ കഴിയുമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നു.
രാവിലെ ആറുമുതല്‍ ഏഴുവരെയും ഉച്ചക്ക് 12 മുതല്‍ രണ്ടുവരെയും ബസുകള്‍ ഓടിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ സ്കൂളിലത്തൊനും തിരിച്ചുപോകാനും സാധിക്കും. മേല്‍നോട്ടം വഹിക്കാന്‍ ഓരോ ബസിലും സൂപ്പര്‍വൈസറെ നിയമിക്കുകയും വേണം. ഈ ബസുകളില്‍ മറ്റുള്ളവരെ കയറ്റില്ല.
വിദ്യാഭ്യാസ മന്ത്രാലയം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബസ് സംവിധാനം ഭൂരിഭാഗം കുട്ടികളും ഉപയോഗപ്പെടുത്തുന്നില്ല. പുതിയ ബസുകള്‍ രംഗത്തിറക്കിയാല്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.