വി.എസ് ഇന്ന് ബഹ്റൈനില്‍
text_fieldsമനാമ: 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഗള്‍ഫ് സന്ദര്‍ശനത്തിനത്തെുന്നു. ബഹ്റൈന്‍ ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റി രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം വെള്ളിയാഴ്ച ബഹ്റൈനിലത്തെും. ബഹ്റൈനിലെ വി.എസിന്‍െറ ആദ്യ സന്ദര്‍ശനം കൂടിയാണിത്. വൈകിട്ട് അഞ്ചിന് ഈസാ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി.
വെള്ളാപ്പള്ളി നടേശന്‍െറ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുകയും ബി.ജെ.പിയുമായി അടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബഹ്റൈനിലെ ശ്രീനാരായണ പ്രസ്ഥാനത്തിന്‍െറ പരിപാടിയില്‍ പങ്കെടുക്കാന്‍ വി.എസ് വരുന്നതെന്ന പ്രത്യേകതയുമുണ്ട്. മുമ്പ് രണ്ടുതവണ ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റി വി.എസിന്‍െറ പരിപാടി ബഹ്റൈനില്‍ നിശ്ചയിച്ചിരുന്നുവെങ്കിലും പാര്‍ട്ടി അനുമതി നല്‍കാതിരുന്നതിനാല്‍ അവസാന നിമിഷം മുടങ്ങിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് ഇത്തവണ പാര്‍ട്ടി അനുമതി നല്‍കുകയായിരുന്നുവെന്നാണ് സൂചന. ഇക്കുറി വി.എസ് എത്തുന്നതിന്‍െറ ആവേശത്തിലാണ് ബഹ്റൈനിലെ പ്രവാസി മലയാളികള്‍.
വെള്ളിയാഴ്ച രാവിലെ 11ന് തിരുവനന്തപുരത്തുനിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ മകനോടൊപ്പം എത്തുന്ന വി.എസ് സീഫിലെ താമസ സ്ഥലത്തത്തെി വിശ്രമിക്കും. അഞ്ച് മണിക്ക് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പ്രസംഗിക്കും. മുന്‍ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം മുഖ്യാതിഥിയാകും. ശാന്തിഗിരി ആശ്രമ മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ചെമ്പഴന്തി മഠാധിപതി സ്വാമി ശുഭാംഗാനന്ദ, കര്‍ണാടക ശ്രീനാരായണ ഗുരു മഠത്തിലെ സ്വാമി രേണുകാനന്ദ, ശ്രീനാരായണ മതാതീയ ആത്മീയ കേന്ദ്രം പ്രസിഡന്‍റ് ഡോ. സീരപാണി, സെക്രട്ടറി വാവരമ്പലം സുരേന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. എസ്.എന്‍.സി.എസ് അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടക്കും.
ശനിയാഴ്ച വൈകിട്ട് ഏഴിന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ സി.പി.എം അനുകൂല സംഘടനയായ പ്രതിഭ നല്‍കുന്ന സ്വീകരണത്തില്‍ വി.എസ് പങ്കെടുക്കും. ശനിയാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. 2000ല്‍ കൈരളി ചാനലിന്‍െറ ധനസമാഹരണത്തിനായാണ് വി.എസ് അവസാനമായി ഗള്‍ഫിലത്തെിയത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ ദുബൈ സന്ദര്‍ശനത്തിന് പിന്നാലെയാണ് വി.എസും ഗള്‍ഫിലത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.