Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജ്യം രക്തസാക്ഷിദിനം...

രാജ്യം രക്തസാക്ഷിദിനം ആചരിച്ചു

text_fields
bookmark_border
രാജ്യം രക്തസാക്ഷിദിനം ആചരിച്ചു
cancel

മനാമ: രാജ്യത്തിന്‍െറ ശാന്തിയും സമാധാനവും പുന$സ്ഥാപിക്കാന്‍ ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷികളെ രാജ്യം നന്ദിയോടെ സ്മരിച്ചു. ഭരണാധികാരിയുടെ സ്ഥാനാരോഹണവാര്‍ഷികമായി ഡിസംബര്‍ 17 തന്നെയാണ് രാജ്യം രക്തസാക്ഷിദിനമായി ആചരിക്കുന്നത്. ഭക്തിനിര്‍ഭരവും പ്രൗഢവുമായ ചടങ്ങുകളോടെ സഖീര്‍ പാലസില്‍ നടന്ന ചടങ്ങ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലായിരുന്നു. 
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ ഈസ ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ബി.ഡി.എഫ് കമാണ്ടര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, നാഷണല്‍ ഗാര്‍ഡ് തലവന്‍ ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസാ ആല്‍ഖലീഫ, ആഭ്യന്തരമന്ത്രി ലഫ്.ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ തുടങ്ങിയവര്‍ ചേര്‍ന്ന് രാജാവിനെ സ്വീകരിച്ചു. സല്യൂട്ടിനും ആചാരവെടിക്കും ശേഷം ഒരു മിനുട്ട് എല്ലാവരും എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു. ഒൗദ്യോഗിക ബാന്‍റ് വാദനത്തെ തുടര്‍ന്ന് അല്‍ഫാതിഹ് മസ്ജിദ് ഖതീബും ശരീഅ ഡിപാര്‍ട്മെന്‍റ് ചെയര്‍മാനുമായ ശൈഖ് അദ്നാന്‍ ബിന്‍ അബ്ദുല്ല അല്‍ഖത്താന്‍ അനുസ്മരണപ്രഭാഷണം നടത്തി. ഇതിന് ശേഷം അഞ്ചാമത് രക്തസാക്ഷിദിനത്തിന്‍െറ പ്രതീകമായി അഞ്ച് എഫ്-16 പോര്‍വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടു. രക്തസാക്ഷികളായ സൈനികര്‍ വീരചരമം പ്രാപിച്ച വിവിധ പ്രദേശങ്ങളുടെയും പോര്‍ക്കളങ്ങളുടെയും പേരുകള്‍ ആലേഖനം ചെയ്ത വലിയ ഫലകം രാജാവ് നോക്കിക്കണ്ടു. രാജസല്യൂട്ടോട് കൂടി പരിപാടിക്ക് സമാപനം കുറിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:martyr day
Next Story