Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന്യൂഡല്‍ഹിയില്‍...

ന്യൂഡല്‍ഹിയില്‍ ബഹ്റൈന്‍-ഇന്ത്യ ആഭ്യന്തര മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി 

text_fields
bookmark_border
ന്യൂഡല്‍ഹിയില്‍ ബഹ്റൈന്‍-ഇന്ത്യ ആഭ്യന്തര മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി 
cancel

മനാമ: ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ലഫ്.ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങുമായി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. 
ഇന്ത്യയിലെ ബഹ്റൈന്‍ അംബാസഡര്‍ താരിഖ് മുബാറക് ബിന്‍ ദെയ്നയും സന്നിഹിതനായിരുന്നു. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണക്ക് രാജാവിനും ഭരണകൂടത്തിനും രാജ്നാഥ് സിങ് നന്ദി അറിയിച്ചു. ചടങ്ങില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ കരാറിലും ഒപ്പുവച്ചു. ജി.സി.സിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് രാജ്നാഥ്സിങ് പറഞ്ഞു. ഭീകരത എല്ലാ സമൂഹങ്ങള്‍ക്കും വന്‍ ഭീഷണിയാണ്. ഇതിനെതിരെ എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സുരക്ഷാ സംബന്ധമായ വിവരങ്ങളുടെ കൈമാറ്റത്തിനും മറ്റുമായി ‘ഏഷ്യന്‍ പൊലീസ് ഓര്‍ഗനൈസേഷന്‍’ രൂപവത്കരിക്കണമെന്ന രാജ്നാഥ് സിങിന്‍െറ നിര്‍ദേശത്തെ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ പിന്താങ്ങി. 
അന്താരാഷ്ട്ര തലത്തിലെ ഭീകരത, സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, രാസവസ്തുക്കളുടെ കടത്ത് എന്നിവക്കെതിരെ കൈകോര്‍ക്കാനുള്ള കരാറിലാണ് ഇരുനേതാക്കളും ഒപ്പിട്ടത്. 
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനവും ധനസഹായവും, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമവിരുദ്ധ കുടിയേറ്റം, മനുഷ്യക്കടത്ത് എന്നീ കാര്യങ്ങളും കരാറില്‍ പരാമര്‍ശിക്കുന്നുണ്ട്. 
ശാസ്ത്രഗവേഷണ രംഗത്തെയും സാങ്കേതിക മേഖലയിലെയും സഹകരണവും കരാറില്‍ വിഷയമാണ്. ഈ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതക്കായി ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതി രൂപവത്കരിക്കും. ഇവര്‍ ഇന്ത്യയിലും ബഹ്റൈനിലുമായി സിറ്റിങുകള്‍ നടത്തുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indo-bahrain ministers talk
Next Story