Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right20 കിലോ കൊക്കൈൻ...

20 കിലോ കൊക്കൈൻ പിടികൂടി; രണ്ട്​ ഏഷ്യൻ വംശജർ റിമാൻഡിൽ

text_fields
bookmark_border
arrest
cancel

മനാമ: രഹസ്യ വിവരത്തിന്‍റെ അടിസഥാനത്തിൽ നടത്തിയ ​അന്വേഷണത്തിൽ മയക്കുമരുന്ന്​ പിടികൂടിയതായി ഡ്രഗ്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ അറിയിച്ചു. രണ്ട്​ പേരിൽ നിന്നായി 20 കിലോ കൊക്കൈൻ അടക്കമുള്ള ലഹരി വസ്​തുക്കളാണ്​ പിടികൂടിയിട്ടുള്ളത്​. അന്താരാഷ്​ട്ര വിപണിയിൽ അഞ്ച്​ ലക്ഷത്തോളം വിലവരുന്നവയാണിത്​. വിപണനമുദ്ദേശിച്ച്​ സൂക്ഷിച്ചിരുന്നവയാണെന്ന്​ അധികൃതർ വ്യക്​തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട്​ രണ്ട്​ ഏഷ്യൻ വംശജർ പിടിയിലായിട്ടുണ്ട്​. ഇവരുമായി ബന്ധ​പ്പെട്ട്​ പ്രവർത്തിച്ചിരുന്ന മറ്റ്​ കൂട്ടുപ്രതികളു​ണ്ടോയെന്ന കാര്യവും പ്രത്യേക ടീം അന്വേഷിക്കുന്നുണ്ട്​. ഇവരുടെ താമസ സ്​ഥലത്ത്​ മയക്കുമരുന്ന്​ ഉൽപാദിപ്പിക്കുന്നതായും കണ്ടെത്തി. പ്രതികളെ നിയമ നടപടികൾക്ക്​ വിധേയമാക്കുന്നതിന്‍റെ ഭാഗമായി റിമാന്‍റ്​ ചെയ്​തിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedRemandCocaine case
News Summary - 20 kg of cocaine seized-Two Asians are in remand
Next Story