Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right17ാമ​ത് പ്ര​വാ​സി...

17ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് പ്ര​വാ​സി​ക​ളു​ടെ ശ​ബ്ദ​മാ​യി ബ​ഹ്റൈ​ൻ പ്ര​തി​നി​ധി​ക​ൾ

text_fields
bookmark_border
17th Pravasi Bharatiya Divas
cancel
camera_alt

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തി​നി​ടെ ബ​ഹ്റൈ​ൻ പ്ര​തി​നി​ധി​ക​ൾ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ

സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നൊ​പ്പം

മ​നാ​മ: പ്ര​വാ​സി​ക്ഷേ​മ​ത്തി​നാ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ബ​ഹ്റൈ​ൻ പ്ര​തി​നി​ധി​ക​ൾ. മ​ധ്യ​പ്ര​ദേ​ശി​​ലെ ഇ​ന്ദോ​റി​ൽ ന​ട​ക്കു​ന്ന 17ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തി​നി​ടെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ബ​ഹ്റൈ​ൻ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച​ത്. നൂ​റോ​ളം പ്ര​തി​നി​ധി​ക​ളാ​ണ് ബ​ഹ്റൈ​നി​ൽ​നി​ന്ന് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ക്ഷേ​മ​നി​ധി കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന​താ​ണ് ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്ന്. പ്ര​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​ത്. വ​ലി​യ തു​ക കൈ​വ​ശ​മു​ള്ള ഫ​ണ്ടി​ൽ​നി​ന്ന് പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് മ​തി​യാ​യ തു​ക വി​നി​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ട​താ​ണ്.

വി​സി​റ്റ് വി​സ​യി​ൽ ബ​ഹ്റൈ​നി​ലെ​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പാ​സ്​​പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​ന് ഇ​പ്പോ​ഴു​ള്ള ത​ട​സ്സം നീ​ക്ക​ണ​മെ​ന്ന് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ​പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​രു​ന്ന നി​ര​വ​ധി പേ​രാ​ണ് ഇ​തു​മൂ​ലം പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് പാ​സ്‍പോ​ർ​ട്ട് പു​തു​ക്ക​ണ​മെ​ങ്കി​ൽ നാ​ട്ടി​ൽ​ത​ന്നെ ​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ജോ​ലി​ക്കാ​യി ഗ​ൾ​ഫി​ലെ​ത്തു​ന്ന എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രാ​വ​ശ്യം. നി​ല​വി​ൽ ഇ.​സി.​ആ​ർ വി​ഭാ​ഗ​ക്കാ​ർ​ക്കു മാ​ത്ര​മാ​ണ് ഇ​ത് ബാ​ധ​ക​മെ​ന്ന് വേ​ൾ​ഡ് എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ൽ മി​ഡി​ലീ​സ്റ്റ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് ഡ​യ​റ​ക്ട​ർ സു​ധീ​ർ തി​രു​നി​ല​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. ഗു​രു​ത​ര രോ​ഗം ബാ​ധി​ക്കു​ക​യോ കി​ട​പ്പി​ലാ​വു​ക​യോ ചെ​യ്യു​ന്ന​വ​രെ സ്​​ട്രെ​ച്ച​ർ സൗ​ക​ര്യ​ത്തോ​ടെ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കും.

സിം​ഗ്ൾ പേ​ര​ന്റ് ആ​യ​വ​രു​​ടെ കു​ട്ടി​ക​ൾ​ക്ക് പു​തി​യ പാ​സ്​​പോ​ർ​ട്ട് കി​ട്ടു​ന്ന​തി​നും നി​ല​വി​ലു​ള്ള​ത് പു​തു​ക്കു​ന്ന​തി​നും നേ​രി​ടു​ന്ന ത​ട​സ്സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. മാ​താ​പി​താ​ക്ക​ളി​ൽ ര​ണ്ടു​പേ​രു​ടെ​യും ഒ​പ്പ് വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്. സിം​ഗ്ൾ പേ​ര​ന്റ് മാ​താ​വാ​ണെ​ങ്കി​ൽ ഈ ​വ്യ​വ​സ്ഥ കൂ​ടു​ത​ൽ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ൾ​ക്ക് പാ​സ്​​പോ​ർ​ട്ട് കി​ട്ടാ​ത്ത​തി​നാ​ൽ മാ​താ​വ് വി​ദേ​ശ രാ​ജ്യ​ത്ത് അ​നി​ശ്ചി​ത​മാ​യി കു​ടു​ങ്ങി​പ്പോ​കു​ന്ന സ്ഥി​തി​യു​മു​ണ്ട്.

വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് നാ​ട്ടി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ കി​ട്ടു​ന്ന​തി​ന് നി​ല​വി​ലു​ള്ള ത​ട​സ്സം നീ​ക്കു​ക, പാ​സ്പോ​ർ​ട്ടി​ൽ സ​ർ​നെ​യിം ചേ​ർ​ക്കു​ന്ന​തി​ന് ഇ​പ്പോ​ഴു​ള്ള ത​ട​സ്സം ഒ​ഴി​വാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ചു.

ഇ​ന്ത്യ​യും ബ​ഹ്റൈ​നും ത​മ്മി​ൽ ഇ​ര​ട്ട നി​കു​തി ക​രാ​റി​ൽ ഒ​പ്പി​ടു​ക, ബ​ഹ്റൈ​നി​ൽ​വെ​ച്ച് മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ നേ​രി​ടു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മേ​ള​ന​ത്തി​ൽ ഗ​ൾ​ഫ് പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ പ്ര​ത്യേ​ക സെ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് ഉ​ന്ന​യി​ക്ക​പ്പെ​ട്ട മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ.

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം സ​മാ​ജ​ത്തി​നു സ്വ​ന്ത​മാ​യി ല​ഭി​ക്കാ​ൻ വേ​ണ്ട ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു.

ച​ർ​ച്ച​യി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഇ​ന്തോ ബ​ഹ്റൈ​ൻ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബാ​ല​സു​ബ്ര​മ​ണ്യം, സോ​മ​ൻ ബേ​ബി, അ​ഡ്വ. വി. ​കെ. തോ​മ​സ്, കെ.​ജി. ബാ​ബു​രാ​ജ​ൻ, വി.​കെ. രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ജി​ജി വ​ർ​ഗീ​സ്, അ​രു​ൾ​ദാ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:17th Pravasi Bharatiya DivasBahrain representatives
News Summary - 17th Pravasi Bharatiya Divas Bahraini delegation as voice of expatriates
Next Story