17ാമത് ഗൾഫ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്
text_fieldsമനാമ: 17ാമത് ഗൾഫ് പുരുഷ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ് സെപ്റ്റംബർ രണ്ടു മുതൽ ബഹ്റൈനിൽ നടക്കും. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചാമ്പ്യൻഷിപ് നടക്കുക.
രാജ്യത്തെ ലോക കായിക ഭൂപടത്തിലെത്തിക്കാൻ ലക്ഷ്യമിട്ട് ബഹ്റൈൻ ബാസ്കറ്റ്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ് സെപ്റ്റംബർ ഏഴിനാണ് സമാപിക്കുക. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാന്റെ ഉപദേഷ്ടാവും ചാമ്പ്യൻഷിപ് സംഘാടക സമിതി പ്രസിഡന്റുമായ മുഹമ്മദ് അൽ അജ്മി, രക്ഷാധികാരത്തിന് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫക്ക് നന്ദി രേഖപ്പെടുത്തി. ടൂർണമെന്റിന്റെ വിജയത്തിന് അദ്ദേഹത്തിന്റെ പിന്തുണ സഹായകമാകുമെന്നും മുഹമ്മദ് അൽ അജ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

