മുന്നറിയിപ്പ് അവഗണിച്ചു പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട 178 കാറുകൾ നീക്കംചെയ്തു
text_fieldsമനാമ: ബഹ്റൈനിലുടനീളം ഉപേക്ഷിക്കപ്പെട്ടതും വിൽപനക്കു െവച്ചതുമായ 178 വാഹനങ്ങൾ നീക്കംചെയ്തു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് സതേൺ മുനിസിപ്പാലിറ്റി ഇടപെട്ട് പൊതു ഇടങ്ങളിൽ നിന്ന് വാഹനങ്ങൾ നീക്കംചെയ്തത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ഇടങ്ങളുടെ സൗന്ദര്യം നിലനിർത്തുന്നതിനുംവേണ്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അനധികൃതമായി വാഹനങ്ങൾ ഉപേക്ഷിക്കുന്നത് തടയുന്നതിനായി വാഹന ഉടമകൾക്ക് 300 ദിനാർ വരെ പിഴ ഈടാക്കാൻ സാധ്യതയുണ്ട്.
ഉടമകൾ ഉപേക്ഷിക്കപ്പെടുന്ന മൊത്തം വാഹനങ്ങളുടെ 10 ശതമാനം മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വരുംദിവസങ്ങളിൽ പ്രതിദിനം 6-7 കാറുകൾ നീക്കംചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

